Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

സ്വാതിയെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതി

05 JULY 2016 01:31 AM IST
മലയാളി വാര്‍ത്ത.

More Stories...

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...

ഐ.ടി ജീവനക്കാരി എസ്. സ്വാതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ചെങ്കോട്ടയില്‍ അറസ്റ്റിലായ പ്രതി രാംകുമാറിനെ ചെന്നൈയില്‍ എത്തിച്ച് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഈ മാസം 18 വരെ റിമാന്‍ഡ് ചെയ്തു. തുടര്‍ ചികിത്സകള്‍ക്കായി പ്രതിയെ ചെന്നൈ റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ എഗ്മോര്‍ 14ാം നമ്പര്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ഗോപിനാഥ് ആശുപത്രിയില്‍ എത്തിയാണ് റിമാന്‍ഡ് ഉള്‍പ്പെടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

അറസ്റ്റിനിടെ കഴുത്തുമുറിച്ച് ആത്മഹത്യാ ശ്രമം നടത്തിയ പ്രതിയുടെ ആരോഗ്യനില തൃപ്തികരമായതിനത്തെുടര്‍ന്ന് കഴിഞ്ഞദിവസം വൈകുന്നേരം തിരുനെല്‍വേലി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത രാംകുമാറിനെ മെഡിക്കല്‍ സംഘം ഉള്‍പ്പെട്ട അത്യാധുനിക ആംബുലന്‍സില്‍ കനത്ത പൊലീസ് അകമ്പടിയില്‍ തിങ്കളാഴ്ച രാവിലെ റോഡുമാര്‍ഗം ചെന്നൈയില്‍ എത്തിക്കുകയായിരുന്നു. 

സംസാരശേഷി വീണ്ടെടുത്ത സാഹചര്യത്തില്‍ പ്രതിയില്‍ നിന്ന് വിശദമായ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. അഭിഭാഷകനെ നിയമിക്കാന്‍ സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ കോടതിയില്‍നിന്ന് നിയമസഹായം അനുവദിക്കണമെന്ന് രാംകുമാര്‍ അഭ്യര്‍ഥിച്ചു. സംഭവം വിവരിക്കുന്നതിനിടെ പ്രതി ഇടക്ക് പൊട്ടിക്കരഞ്ഞു. സംഭവിച്ചതെല്ലാം തുറന്നുപറയുന്നെന്ന ആമുഖത്തോടെയാണ് ഇയാള്‍ കൊലപാതകത്തിലേക്ക് എത്തിയ കാരണങ്ങള്‍ വിശദീകരിച്ചത്.

ഫേസ്ബുക് വഴി പരിചയപ്പെട്ട സ്വാതിയുമായി നല്ല സുഹൃദ്ബന്ധത്തിലായിരുന്നു. കലശലായ പ്രണയം തുറന്നുപറഞ്ഞതോടെ തന്നില്‍നിന്ന് അകന്ന സ്വാതിയോട് പ്രതികാരം ചെയ്യണമെന്ന് തീരുമാനിച്ചു. പ്രണയാഭ്യര്‍ഥനയുമായി പലപ്രാവശ്യം സമീപിച്ചെങ്കിലും പരിഹാസമായിരുന്നു മറുപടി. മുറിവേല്‍പ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല. വെട്ടാന്‍ ഉപയോഗിച്ച കൊടുവാള്‍ ചെങ്കോട്ടയിലെ വീട്ടില്‍ നിന്നാണ് കൊണ്ടുവന്നത്. തെളിവ് നശിപ്പിക്കാനാണ് സ്വാതിയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയതെന്നും ഇയാള്‍ മൊഴി നല്‍കി.

ആത്മഹത്യാശ്രമം പ്രകടിപ്പിച്ച പശ്ചാത്തലത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തോടൊപ്പം ജയില്‍ വാര്‍ഡന്റെ നേരിട്ടുള്ള മേല്‍നോട്ടം ഇരുപത്തിനാലുമണിക്കൂറും പ്രതിയുടെ മേല്‍ ഉണ്ടാകണമെന്ന് ജഡ്ജി നിര്‍ദേശംനല്‍കി. സുരക്ഷ പരിഗണിച്ച് രാംകുമാര്‍ പ്രത്യേക നിരീക്ഷണത്തിലാണ് കഴിയുന്നത്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മുഴുവന്‍ സമയ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സി.സി.ടി.വി കാമറകളും സജ്ജീകരിച്ചു. 

ആരോഗ്യനില തൃപ്തികരമാണെന്ന മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി. ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പരിഗണിക്കുന്ന കോടതി അടുത്ത ദിവസങ്ങളില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ട് നല്‍കാനാണ് സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (8 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (8 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (8 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (8 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (8 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (8 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (8 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (12 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (12 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (13 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (13 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (14 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (15 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (15 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (15 hours ago)

Malayali Vartha Recommends