Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

കേജരിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഡെപ്യൂട്ടി സെക്രട്ടറിയും അറസ്റ്റില്‍

05 JULY 2016 01:53 AM IST
മലയാളി വാര്‍ത്ത.

More Stories...

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാര്‍ ഉള്‍പ്പെടെ നാലു പേരെ 50 കോടി രൂപയുടെ അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ്‌ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറി തരുണ്‍ ശര്‍മയും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇതോടെ ഡല്‍ഹി സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി. 

ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി സര്‍ക്കാരില്‍നിന്നു കരാറുകള്‍ നേടിയെടുക്കാന്‍ സ്വകാര്യകമ്പനികളെ സഹായിച്ചു എന്നാണ് ഇവര്‍ക്കെതിരേയുള്ള കേസ്. 2007 മുതല്‍ 2014 വരെ 9.5 കോടി രൂപയുടെ കരാറുകള്‍ സ്വകാര്യ കമ്പനിക്കു നേടിക്കൊടുത്തു എന്നാണു വിവരം. ഇതിനു പുറമേ ഡല്‍ഹി ജലബോര്‍ഡുമായി ബന്ധപ്പെട്ട് 2.46 കോടിയുടെ കരാര്‍ ഇന്റലിജന്റ് കമ്യൂണിക്കേഷന്‍ സിസ്റ്റംസ് എന്ന കമ്പനിക്കു നേടിക്കൊടുത്തു. കരാര്‍ ലഭിച്ച പല കമ്പനികളുടെയും ബിനാമിയും ഉടമയുമാണ് രാജേന്ദ്ര കുമാര്‍ എന്നും സിബിഐ പറയുന്നു.

എന്‍ഡീവര്‍ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍മാരായ സന്ദീപ് കുമാര്‍, ദിനേശ് കുമാര്‍, അശോക് കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റു മൂന്നു പേര്‍. 1989 ഐഎഎസ് ബാച്ചുകാരനായ രാജേന്ദ്ര കുമാര്‍ ഐഐടിയില്‍ അരവിന്ദ് കേജരിവാളിന്റെ സഹപാഠിയുമായിരുന്നു. മൊത്തം ഏഴു പേര്‍ക്കെതിരേയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

അഴിമതി തടയുന്നതിനുള്ള ക്രിമിനല്‍ ശിക്ഷാ നിയമം 120-ബി ചുമത്തിയാണ് രാജേന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്തതെന്നു സിബിഐ വ്യക്തമാക്കി. അമ്പതു കോടിയിലേറെ രൂപയുടെ അഴിമതി നടന്ന ഇടപാടിന്റെ മുഖ്യ സൂത്രധാരനായി രാജേന്ദ്ര കുമാര്‍ 2006 മുതല്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും സിബിഐ പറയുന്നു. അറസ്റ്റിലായ നാലുപേരെയും ഇന്നു ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും. 

കേന്ദ്ര സര്‍ക്കാരിന്റെ പകപോക്കല്‍ നടപടികളുടെ ഭാഗമാണ് അറസ്റ്റ് എന്നാണു കേജരിവാള്‍ പ്രതികരിച്ചത്. കഴിഞ്ഞ 23 വര്‍ഷത്തിനുള്ളില്‍ ഒരു കേന്ദ്ര സര്‍ക്കാരും ഇത്രത്തോളം തരം താണിട്ടില്ലെന്നാണു ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞത്. മോദി എല്ലാവരെയും അറസ്റ്റ് ചെയ്താലും പ്യൂണ്‍മാരെക്കൊണ്ടു മാത്രം സര്‍ക്കാര്‍ പ്രവര്‍ത്തിപ്പിക്കുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. 

സര്‍ക്കാരിനു വലിയ നഷ്ടമുണ്ടാക്കുന്ന തരത്തില്‍ ടെന്‍ഡറുകള്‍ ക്ഷണിക്കാതെ വിവിധ കരാറുകള്‍ ലഭ്യമാക്കാന്‍ സ്വകാര്യ കമ്പനികളെ സഹായിക്കുകയായിരുന്നു രാജേന്ദ്ര കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചെയ്തിരുന്നതെന്നു സിബിഐ പറയുന്നു. സാങ്കേതിക സേവനങ്ങള്‍ നല്‍കുന്ന എന്‍ഡേവേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് രാജേന്ദര്‍ കുമാറിന്റെതന്നെ കമ്പനിയാണ്. തന്റെ സ്‌കൂള്‍ സുഹൃത്ത് അശോക് കുമാറിനെ പങ്കാളിയാക്കി രാജേന്ദ്ര കുമാര്‍ തുടങ്ങിയതാണിത്. ഐടി ഉള്‍പ്പെടെ ഡല്‍ഹി സര്‍ക്കാരിന്റെ സാങ്കേതിക ജോലികളെല്ലാം ചെയ്തിരുന്നത് ഈ കമ്പനിയാണ്. ടെന്‍ഡറുകളില്ലാതെതന്നെ സര്‍ക്കാര്‍ ജോലികള്‍ ഏറ്റെടുത്തു ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ കമ്പനിയെ പൊതുമേഖലാ യൂണിറ്റുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ഇവര്‍ അഴിമതി നടത്തിയിരുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍നിന്നു പിടിച്ചെടുത്ത രേഖകള്‍ പ്രഥമദൃഷ്ട്യാ ക്രിമിനല്‍ ഗൂഡാലോചനയും ഔദ്യോഗിക പദവി ദുരുപയോഗവും ചെയ്തുവെന്നും വ്യക്തമാക്കുന്നതായി സിബിഐ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (8 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (8 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (8 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (8 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (8 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (8 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (8 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (12 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (12 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (13 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (13 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (14 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (15 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (15 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (15 hours ago)

Malayali Vartha Recommends