കേന്ദ്ര മന്ത്രിസഭയില്‍ 19 പുതിയ മന്ത്രിമാര്‍; ജാവദേക്കറിന് കാബിനറ്റ് പദവി

19 പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭ പുനസംഘടിപ്പിച്ചു. പരിസ്ഥിതിവനം സഹമന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കര്‍ക്ക് കാബിനറ്റ് പദവി ലഭിച്ചു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി, ഉത്തരാഖണ്ഡ്, കര്‍ണാടക, അസം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പുതിയ മന്ത്രിമാര്‍.
ബി.ജെ.പി എം.പിമാരായ എസ്.എസ്.അലുവാലിയ, വിജയ് ഗോയല്‍, എം.ജെ.അക്ബര്‍, പി.പി.ചൗധരി, പുരുഷോത്തം റൂപാല, മഹേന്ദ്ര പാണ്ഡെ, ഫഗന്‍സിങ് കുലസ്‌തെ, രമേഷ് ജിഗാജിനാഗി, അനില്‍ മാധവ് ദവെ, രാജന്‍ ഗൊഹെയിന്‍, ഭൂപേന്ദര്‍ യാദവ്, അര്‍ജുന്‍ മേഘ്‌വാള്‍, അനില്‍ മാധവ് ദവെ, അജയ് താംത, സുഭാഷ് ഭാംറെ, കൃഷ്ണരാജ്, മന്‍സുഖ് ഭായി മണ്ഡാവിയ തുടങ്ങിയവരും സഖ്യകക്ഷി എം.പിമാരായ രാംദാസ് അത്താവാലെ (ആര്‍.പി.ഐ), അനുപ്രിയ പട്ടേല്‍ (അപ്ന ദള്‍) എന്നിവരുമാണ് പുതുതായി സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭയിലെത്തിയത്.
പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ ഉച്ചക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും. പുതിയ മന്ത്രിമാരെല്ലാം സംസ്ഥാനങ്ങളുടെ ചുമതലയുള്ള സഹമന്ത്രിമാരായാണ് പദവിയേറ്റെടുക്കുന്നത്. ഇതില്‍ ചിലര്‍ക്ക് അതാത് വകുപ്പുകളുടെ സ്വതന്ത്ര ചുമതല ലഭിക്കുമെന്നാണ് അറിയുന്നത്. പുന:സംഘടനയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് സഖ്യകക്ഷിയായ ശിവസേന സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌ക്കരിച്ചു.
മന്ത്രിസഭ പുന:സംഘടനയുടെ പശ്ചാത്തലത്തില്‍ അഞ്ച് കേന്ദ്രമന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകും. നിഹാല്‍ ചന്ദ്, ആര്‍.എസ്. കതാരിയ, സന്‍വാര്‍ ലാല്‍ ജാട്ട്, മനുഷ്‌ക് ഡി. വാസ്വ, എം.കെ. കുന്താരിയ എന്നീ മന്ത്രിമാരെയാണ് ഒഴിവാക്കിയത്. രാവിലെ 11മണിക്കാണ് രാഷട്രപതി ഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















