ഭാര്യയുടെ പീഡനം സഹിക്കാതെ ഭര്‍ത്താവും അമ്മായിയമ്മയും ആത്മഹത്യ ചെയ്തു

സ്ത്രീ പീഡനങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നമ്മുടെ നാട്ടില്‍ പുരുഷ പീഡനം അനുഭവിക്കുന്നവരും കുറവല്ല. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമണങ്ങള്‍ മാത്രമാണ് സമൂഹത്തിന്റെ ശ്രദ്ധയില്‍ പതിയുന്നത്. പഞ്ചാബിലെ ജലന്ദറില്‍ ഭാര്യയുടെ പീഡനം സഹിക്കാന്‍ കഴിയാതെ ഭര്‍ത്താവും അമ്മയായിയമ്മയും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച രാവിലെ രാംനഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് അപകടം നടന്നത്.
ഭര്‍ത്താവ് രാമന്‍(30), ഇയാളുടെ അമ്മ തൃപ്തി റാണി(50) എന്നിവരാണ് ആത്മഹത്യ ചെയ്തത്. രാവിലെ മൃതദേഹങ്ങള്‍ റെയില്‍വ്വേ ട്രാക്കില്‍ കണ്ട റെയില്‍വ്വേ പോലീസ് ആണ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചത്. കിഷന്‍പുര സ്വദേശികളാണ് ഇവര്‍. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ യുവതിയ്ക്ക് നേരെ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















