മകന്‍ ചെയ്ത തെറ്റിന് താരിഷിയുടെ മാതാപിതാക്കളോട് മാപ്പ് പറഞ്ഞ് ഭീകരന്റെ പിതാവ്

സ്പാനിഷ് കഫേയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി താരിഷി ജയിന്റെ മാതാപിതാക്കളോട് ക്ഷമ ചോദിച്ച് ഭീകരസംഘത്തില്‍പ്പെട്ട യുവാവിന്റെ പിതാവ്. 20 വിദേശികള്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു പിന്നില്‍ തന്റെ മകനും പങ്കാളിയാണെന്ന് വ്യക്തമായതോടെയാണ് അവാമി ലീഗ് നേതാവ് കൂടിയായ പിതാവ് ഇംതിയാസ് ഖാന്‍ ബാബുല്‍ മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.
'ഇന്ത്യയോടും ആ പെണ്‍കുട്ടിയുടെ മാതാപിതാക്കളോടും മാപ്പു ചോദിക്കാന്‍ മാത്രമേ എനിക്കാവുന്നുള്ളൂ. അതിനുപോലും വാക്കുകള്‍ കിട്ടാത്ത അവസ്ഥയിലാണ് ഞാന്‍' ഇംതിയാസ് ഖാന്‍ ബാബുല്‍ പറഞ്ഞു.
ഇംതിയാസ് ഖാന്റെ മകന്‍ രോഹന്‍ ഇംതിയാസും ധാക്കയില്‍ ആക്രമണം നടത്തിയ ആറംഗ സംഘത്തില്‍ ഉള്‍പ്പെട്ടതായി വ്യക്തമായിരുന്നു. ബംഗ്ലദേശ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ തിരിച്ചടിയില്‍ രോഹന്‍ കൊല്ലപ്പെടുകയും ചെയ്തു. എന്നാല്‍, പഠനത്തില്‍ മുന്‍പന്തിയിലായിരുന്ന തന്റെ മകനും ഭീകരസംഘത്തില്‍ ഉള്‍പ്പെട്ടതായി ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല ഈ പിതാവിന്. ഫുട്‌ബോളിനെ ഭ്രാന്തമായി സ്‌നേഹിച്ചിരുന്ന രോഹന്‍, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആരാധകനായിരുന്നുവെന്നും ഇംതിയാസ് പറയുന്നു.
ആക്രമണത്തിനുപിന്നാലെ ഐഎസ് പുറത്തുവിട്ട ചിത്രത്തില്‍ നിന്നാണ് ഭീകരരുടെ സംഘത്തില്‍ എന്റെ മകനും ഉള്‍പ്പെട്ടതായി മനസിലായത്. കഴിഞ്ഞ ഡിസംബറില്‍ സര്‍വകലാശാലയിലേക്കെന്നും പറഞ്ഞ് വീടുവിട്ടതാണവന്‍. പിന്നീട് യാതൊരു വിവരവുമുണ്ടായിരുന്നില്ല. ഈ സമയത്ത് ചികിത്സാ ആവശ്യങ്ങള്‍ക്കായി കൊല്‍ക്കത്തയിലായിരുന്നു ഞാന്‍. ഒരു വിവരവും ലഭിക്കാതിരുന്നതോടെ ജനുവരി രണ്ടിന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അവന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തിരിച്ചുവരാനാവശ്യപ്പെട്ട് ഫെയ്‌സ്ബുക്കിലും സന്ദേശമയച്ചു. എന്നാല്‍, ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളിലൊന്നും അവന്‍ സജീവമായിരുന്നില്ല ഇംതിയാസ് പറഞ്ഞു.
തീവ്ര നിലപാട് പുലര്‍ത്തുന്ന പുസ്തകങ്ങളൊന്നും രോഹന്‍ ഒരിക്കലും വായിക്കുന്നത് കണ്ടിട്ടില്ലെന്ന് ഇംതിയാസ് ആണയിടുന്നു. കംപ്യൂട്ടറിലും ഇന്റര്‍നെറ്റിലും അസാധാരണമായൊന്നും ചെയ്യുന്നത് കണ്ടിട്ടില്ല. എല്ലാവര്‍ക്കും പൊതുവായൊരു കംപ്യൂട്ടറാണ് വീട്ടില്‍ ആകെയുണ്ടായിരുന്നത് ഇംതിയാസ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















