കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളിലും ശ്രദ്ധേയമായ മാറ്റം; പ്രകാശ് ജാവഡേക്കര്‍ പുതിയ മാനവശേഷി വികസന മന്ത്രി, സ്മൃതി ഇറാനിയെ ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയത്തിലേക്കു മാറ്റി

മാനവശേഷി വകുപ്പുപോലെ സുപ്രധാനമായൊരു വകുപ്പ് താരതമ്യേന പുതുമുഖമായ സ്മൃതി ഇറാനിയെ ഏല്‍പ്പിച്ചതില്‍ തുടക്കംമുതലേ വിമര്‍ശനമുയര്‍ന്നിരുന്നു. വിവിധ സര്‍വകലാശാലകളില്‍ നടന്ന സമരങ്ങളുള്‍പ്പെടെ വകുപ്പിന് കീഴില്‍ വരുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇറാനിക്ക് പിഴവുപറ്റിയതായും വിലയിരുത്തലുണ്ടായി.
ഇതിന്റെ പശ്ചാത്തലത്തിലാണ് മോദി കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍, മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വരുത്തിയത്.വകുപ്പ് തല മാറ്റത്തില്‍ ഏറ്റവും ശ്രദ്ധേയമായ മാറ്റമാണ് മാനവശേഷി വികസന മന്ത്രിയായിരുന്ന സ്മൃതി ഇറാനിയെ ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയത്തിലേക്കു മാറ്റി പ്രകാശ് ജാവഡേക്കറെ പുതിയ മാനവശേഷി വികസന മന്ത്രിയായി നിയമിച്ചത്. താരതമ്യേന അപ്രധാനമായ ടെക്‌സറ്റൈല്‍സ് മന്ത്രാലയത്തിന്റെ ചുമതലയാണു സ്മൃതിക്കു പുതിയതായി ലഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തയായി അറിയപ്പെട്ടിരുന്ന സ്മൃതി ഇറാനിയെ സുപ്രധാനമായ മാനവശേഷി മന്ത്രാലയത്തില്‍ നിയമിച്ചതില്‍ ആര്‍എസ്എസിന് അതൃപ്തിയുണ്ടായിരുന്നു. മാത്രമല്ല മഹാരാഷ്ട്രയില്‍ നിന്നുള്ള ജാവഡേക്കര്‍ ആര്‍എസ്എസിന്റെ വിശ്വസ്തനുമായതിനാല്‍ ആര്‍എസ്എസ് ന്റെ താല്‍പര്യം സംരക്ഷിക്കുകയും സ്ഥാനമാറ്റ തീരുമാനത്തിലൂടെ മോദി നടപ്പാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















