സ്വാതി കൊലക്കേസ്: താന്‍ നിരപരാധിയെന്ന് രാംകുമാര്‍

സ്വാതി കൊലക്കേസില്‍ താന്‍ നിരപരാധിയെന്ന് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി രാംകുമാര്‍. ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ മറ്റാരോ നടത്തിയ കൊല പൊലീസ് തന്റെ മേല്‍ കെട്ടിവയ്ക്കുകയാണെന്ന് രാംകുമാര്‍ ആരോപിച്ചു. പിടിയിലാകുന്നതിനു തൊട്ടു മുന്‍പ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്ന പൊലീസിന്റെ വാദവും രാംകുമാര്‍ നിഷേധിച്ചു. അറസ്റ്റ് ചെയ്യാനെത്തുമ്പോള്‍ പൊലീസിനൊപ്പമുണ്ടായിരുന്ന ചിലര്‍ തന്റെ കഴുത്തില്‍ ബ്ലേഡ് കൊണ്ട് പരുക്കേല്‍പ്പിക്കുകയായിരുന്നു. എന്നിട്ട് താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിക്കുകയായിരുന്നു. ശരിക്കുള്ള കുറ്റവാളിയെ മറച്ചു വയ്ക്കാന്‍, ഗ്രാമ പ്രദേശത്തു നിന്നുള്ള നിര്‍ധനനായ തന്നെ കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണ്.
സംഭവത്തിന് രണ്ടു ദിവസം മുന്‍പ് ഒരാള്‍ സ്വാതിയെ റെയില്‍വേ സ്‌റ്റേഷനില്‍ മര്‍ദിച്ചതിന് ദൃക്‌സാക്ഷികളുണ്ട്. തനിക്കു കൊലപാതകവുമായി ബന്ധമില്ല. തിരുനല്‍വേലി മീനാക്ഷിപുരത്തു സ്ഥിര താമസക്കാരനായ താന്‍ ഒളിവില്‍ പോകാന്‍ ശ്രമിക്കുകയോ, തെളിവു നശിപ്പിക്കുകയോ ചെയ്യില്ല. സാക്ഷികളെ ഏതെങ്കിലും വിധത്തില്‍ സ്വാധീനിക്കാനും ശ്രമിക്കില്ല. അന്വേഷണ സംഘവുമായി പൂര്‍ണമായും സഹകരിക്കുമെന്നും അതിനാല്‍ തനിക്കു ജാമ്യം നല്‍കണമെന്നും ഇയാള്‍ ഹര്‍ജിയില്‍ അഭ്യര്‍ഥിച്ചു. കോടതി നിര്‍ദേശിക്കുന്ന ഏതു ജാമ്യ വ്യവസ്ഥയും അംഗീകരിക്കാന്‍ തയാറാണെന്നും രാംകുമാര്‍ വ്യക്തമാക്കി. ജൂലൈ ഒന്നിനു രാത്രിയില്‍ മീനാക്ഷിപുരത്തുള്ള വീട്ടില്‍ നിന്ന് അറസ്റ്റിലായ രാംകുമാര്‍ കുറ്റം സമ്മതിച്ചുവെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. പിന്നീട് മജിസ്‌ട്രേട്ടിനു മൊഴി നല്‍കിയപ്പോഴും കുറ്റം സമ്മതിച്ചുവെന്നാണു ലഭിച്ച വിവരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















