റെയില്‍വേയും ആധാര്‍ നിര്‍ബന്ധമാക്കുന്നു, ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ക്കുള്ള വിവിധ ഇളവുകള്‍ക്കും രണ്ടാം ഘട്ടത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

ആധാര്‍ കാര്‍ഡിന്റെ ഉപയോഗം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും, യാത്രക്കാര്‍ക്ക് ലഭ്യമായ വിവിധ തരത്തിലുള്ള ഇളവുകള്‍ അനുവദിക്കുന്നതിനും ഇനി മുതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്നു. രണ്ടു ഘട്ടമായി പദ്ധതി നടപ്പിലാക്കാനാണ് കേന്ദ്ര ഗവണ്മെന്റിന്റെ പദ്ധതി.
ആദ്യ ഘട്ടമായി മുതിര്‍ന്ന പൗരന്‍മാര്‍, അംഗപരിമിതര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കുള്ള ടിക്കറ്റ് ഇളവുകള്‍ ലഭ്യമാക്കുന്നതിനാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുക. പതിനഞ്ചു ദിവസത്തിനകം ആദ്യ ഘട്ട പദ്ധതി നടപ്പിലാക്കുമെന്ന് റെയില്‍വെ വൃത്തങ്ങള്‍ അറിയിച്ചു.
രണ്ടാം ഘട്ടത്തില്‍ റെയില്‍വേ ടിക്കറ്റിനും, റിസര്‍വ്വേഷനും ഓണ്‍ലൈന്‍ വഴിയുള്ള റിസര്‍വ്വേഷനും ആധാര്‍ നിര്‍ബന്ധമാക്കാനുമാണ് പദ്ധതി. രണ്ടാം ഘട്ടം രണ്ടു മാസത്തിനകം നടപ്പിലാക്കുമെന്നുമാണ് റെയില്‍വേയുടെ വിശദീകരണം.
സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും പൗരന്‍മാരെ സഹായിക്കുന്നതിനായാണ് ആധാര്‍ കാര്‍ഡ് പദ്ധതി ഏഴുവര്‍ഷം മുന്‍പ് കൊണ്ടുവന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ല എന്നു സുപ്രീംകോടതിയുടെ താല്‍ക്കാലിക വിധി നിലവിലുണ്ടെങ്കിലും ഇതുസംബന്ധിച്ച അന്തിമ തീരുമാനം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയില്‍ ഇരിക്കുകയാണ്.
വിധവാ പെന്‍ഷനും, വാര്‍ദ്ധക്യ പെന്‍ഷനും, വികാലാംഗ പെന്‍ഷനും ഉള്‍പ്പെടെ ആറ് മേഖലകളിലേക്ക് കൂടി സുപ്രീം കോടതി ഉത്തരവ് പ്രകാരം ആധാര്‍ വ്യാപിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന പദ്ധതിക്കും തൊഴിലുറപ്പ് പദ്ധതി, ഇപിഎഫ് എന്നിവയ്ക്കും ആധാര്‍ നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















