നായയെ വലിച്ചെറിഞ്ഞ എംബിബിഎസ് വിദ്യാര്‍ഥി അറസ്റ്റില്‍; വീഡിയോ പകര്‍ത്തിയ സുഹൃത്തും ചെന്നൈ പൊലീസിന്റെ പിടിയില്‍..നായ രക്ഷപെട്ടു

തമാശ കൂടിപ്പോയി കിട്ടിയത് വല്ലാത്ത പണി. കെട്ടിടത്തിന് മുകളില്‍ നിന്ന് നായയെ വലിച്ചെറിഞ്ഞ എംബിബിഎസ് വിദ്യാര്‍ഥികളെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. നായയെ വലിച്ചെറിഞ്ഞ ഗൗതം സുദര്‍ശന്‍, വീഡിയോ പകര്‍ത്തിയ സുഹൃത്ത് ആശിഷ് പോള്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചെന്നൈ മാതാ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളാണ് ഇരുവരും.
നായയെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വലിച്ചെറിയുന്ന വീഡിയോ വൈറലായതോടെ ഇരുവരും ഒളിവില്‍ പോയിരുന്നു. ഒരു നേരമ്പോക്കിന് വേണ്ടിയാണ് നായയെ വലിച്ചെറിഞ്ഞതെന്ന് ഗൗതം പറഞ്ഞതായി സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. നിലത്ത് വീണ നായ അനക്കമില്ലാത്തെ കിടക്കുന്നതും ദയനീയമായി കരയുന്നതും കണ്ട് ഇയാള്‍ ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്താണ് വീഡിയോ ചിത്രീകരിച്ചത്.
സോഷ്യല്‍മീഡിയ തേടുന്ന ആ യുവാവിന് പരമാവധി ശിക്ഷ നല്‍കണമെന്ന് നടി അപര്‍ണ
വീഡിയോ വൈറലായതോടെ നിരവധി പേരാണ് യുവാവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ നായയെ കണ്ടെത്തി. ഭദ്ര എന്നാണ് നായുടെ പേര്. കാലിനുള്ള പരിക്ക് ഒഴിവാക്കിയാല്‍ മറ്റുപ്രശ്‌നങ്ങളില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















