രാഹുല്‍ ഗാന്ധി കേരള നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തുന്നു, നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി പ്രധാന വിഷയം

പാര്‍ട്ടിയുടെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള എഴുപതോളം നേതാക്കളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ചര്‍ച്ച നടത്തും. നിയമ സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു സംഭവിച്ച തോല്‍വി പ്രധാന ചര്‍ച്ചാ വിഷയം. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ മുന്നോട്ടുനയിക്കുന്ന തന്ത്രങ്ങള്‍ക്കു തുടക്കമിടാന്‍ ഇന്ന് നടക്കുന്ന യോഗത്തിനു കഴിഞ്ഞേക്കും.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിന്റെ ആമുഖ പ്രസംഗത്തിനു ശേഷമായിരിക്കും ക്ഷണിതാക്കള്‍ക്ക് അഭിപ്രായം പറയാന്‍ അവസരം നല്‍കുക. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കും സെക്രട്ടറി ദീപക് ബാബ്റിയയും നടപടികള്‍ നിയന്ത്രിക്കും. പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി കേരളത്തിനും കേന്ദ്രത്തിനുമിടയില്‍ ഇണക്കുകണ്ണിയായി ചര്‍ച്ചയില്‍ ഉണ്ടാകും.
ഇന്നു 10.30നു 15 റഖബ്ഗഞ്ച് റോഡിലെ 'യുദ്ധമുറി'യിലാണു യോഗം. കുറച്ചുനാളായി കോണ്‍ഗ്രസ് രാഷ്ട്രീയ തന്ത്രങ്ങള്‍ ചര്‍ച്ചചെയ്യുന്നതും ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതും ഇവിടെ വച്ചാണ്. മുന്‍പു 99 സൗത്ത് അവന്യുവായിരുന്നു പാര്‍ട്ടി 'വാര്‍ റൂം.' കെപിസിസി വൈസ് പ്രസിഡന്റുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍, മുന്‍ ഗവര്‍ണര്‍മാര്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, പോഷകസംഘടനാ പ്രസിഡന്റുമാര്‍ എന്നിവരാണു പങ്കെടുക്കുക.
ഉച്ചതിരിഞ്ഞു ക്ഷണിതാക്കളില്‍ ചിലരെ ഒറ്റയ്ക്കും മറ്റു ചിലരെ ചെറു ഗ്രൂപ്പുകളായും രാഹുല്‍ കണ്ടേക്കുമെന്നു സൂചനയുണ്ട്. കാര്യങ്ങള്‍ തുറന്നു പറയണമെങ്കില്‍ ക്ഷണിതാക്കളെ രാഹുല്‍ ഒറ്റയ്ക്കു കാണണമെന്നു ചിലര്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















