രാജ്യത്തെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ പൊതു ചര്‍ച്ചയാകാമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍; 'വിദ്യാര്‍ഥി സമരങ്ങളുടെ സൃഷ്ടിയാണ് താന്‍'

മുന്‍ മന്ത്രിയെപ്പോലെയായിരിക്കില്ല താനെന്ന സൂചന നല്‍കി പ്രകാശ് ജാവദേക്കര്‍. എന്താവശ്യത്തിനും വിദ്യാര്‍തഥികള്‍ക്ക് തന്നെ സമീപിക്കാം. തുറന്ന മനസ്സോടെ താനുണ്ടാകും നയം വ്യക്തമാക്കി പുതിയ മന്ത്രി.
രാജ്യത്ത് നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍.മന്ത്രിസഭാ പുനഃസംഘടനക്ക് പിന്നാലെ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്ത് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറുമൊരു എബിവിപി നേതാവല്ലായിരുന്നു താനെന്നും വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ ഭാഗമായിരുന്നു താനെന്നും വ്യക്തമാക്കിയ ജാവ്‌ദേക്കര്‍ കഴിഞ്ഞ 40 വര്‍ഷങ്ങളായി വിദ്യാഭ്യാസ രംഗവുമായി നിരന്തരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നെന്ന കാര്യവും ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിലെ പ്ലാനിംങ് കമ്മീഷന്റെ തലപ്പത്ത് ഉണ്ടായിരുന്ന കാര്യം മുതല്‍ എംപിയായശേഷം മാനവവിഭവശേഷി വകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നതും എടുത്ത പറഞ്ഞ അദ്ദേഹം രാജ്യത്തെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ കൂട്ടായ ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്ന ശുഭാപ്തി വിശ്വാസവും പങ്കുവെച്ചു. എല്ലാവരോടും എപ്പോഴും സംസാരിക്കുന്നതിനാല്‍ ചര്‍ച്ചകള്‍ക്കുളള സാധ്യതകളുണ്ടെന്നും വിദ്യാര്‍ഥികള്‍ക്ക് സമരങ്ങളുടെ ആവശ്യം ഉണ്ടാകില്ലെന്നും ജാവ്‌ദേക്കര്‍ പറഞ്ഞു. വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ സൃഷ്ടിയാണ് താനെന്ന് സ്വയം വിശേഷിപ്പിക്കാനും അദ്ദേഹം മറന്നില്ല
വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം ഉയര്‍ത്തി മാറ്റങ്ങള്‍ കൊണ്ടുവരികയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വിദ്യാര്‍ഥികളില്‍ അറിയുവാനുളള ആഗ്രഹം വളര്‍ത്തിക്കൊണ്ട് വരണം. തൊഴിലിന് വേണ്ടി മാത്രമുളളതാകരുത് വിദ്യാഭ്യാസമെന്നും മൂല്യങ്ങളെ മാനിക്കാനും, സ്വഭാവരൂപീകരണത്തിനും അധ്യാപകരെ ബഹുമാനിക്കാനും വേണ്ടിയുളളതാകണമെന്നും അദ്ദേഹം പറഞ്ഞു.
സ്മൃതി ഇറാനി വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കാലത്താണ് മോഡി സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ജെഎന്‍യുവിലും ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലും ആരംഭിക്കുന്നത്. രോഹിത് വെമുലയുടെ ആത്മഹത്യയും ജെഎന്‍യുവിലെ വിദ്യാര്‍ഥികളുടെ അറസ്റ്റും സംഭവിച്ചപ്പോളൊന്നും വിദ്യാര്‍ഥികളുമായി ചര്‍ച്ചയ്ക്ക് പോലും സ്മൃതി ഇറാനി തയ്യാറായിരുന്നില്ല. എന്നാല്‍ മന്ത്രിപദം ഏറ്റെടുത്ത ദിവസം തന്നെ എന്താണ് തന്റെ നിലപാടെന്നത് ജാവ്‌ദേക്കര്‍ വ്യക്തമാക്കിയിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















