സൈനിക് സ്‌കൂളില്‍ പ്രകൃതി വിരുദ്ധ പീഡനം, എട്ടാം ക്ലസ്സ് വിദ്യാര്‍ത്ഥി പഠനം ഉപേക്ഷിച്ചു

ഹരിയാനയിലെ രെവാരി സൈനിക് സ്‌കൂളില്‍ പന്ത്രണ്ടാം ക്ലസ്സുകാരന്‍ എട്ടാം ക്ലസ്സുകാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതിനെ തുടര്‍ന്നു വിദ്യാര്‍ത്ഥി പഠനം ഉപേക്ഷിച്ചു സ്‌കൂള്‍ വിട്ടു. രേവാരി സൈനിക സ്‌കൂള്‍ സെക്ടര്‍ ഫോര്‍ ലെ വിദ്യാര്‍ത്ഥിയാണ് ഹോസ്റ്റലില്‍ വച്ച് സീനിയര്‍ വിദ്യാര്‍ത്ഥിയില്‍ നിന്നു പ്രകൃതി വിരുദ്ധ പീഡനത്തിനിരയായത്.
ഹോസ്റ്റലില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥി ഉപദ്രവിച്ചകാര്യം വീട്ടുകാരെ അറിയിച്ച ശേഷം വീട്ടുകാര്‍ വന്നു കുട്ടിയെ കൂട്ടി കൊണ്ടു പോവുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ പോലിസില്‍ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല.
എന്നാല്‍ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നതായും, സംഭവത്തെ തുടര്‍ന്നു സീനിയര്‍ വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തതായും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ക്യാപ്റ്റന്‍ രാജീവ് ശര്‍മ അറിയിച്ചു. പീഡനത്തിനിരയായ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളോട് കാര്യങ്ങള്‍ ബോധിപ്പിച്ചതായു, കുട്ടിയെ തുടര്‍ന്നു പഠിപ്പിക്കണമെന്നും ആവശ്യപ്പെട്ടതായും ക്യാപ്റ്റന്‍ രാജീവ് അറിയിച്ചു. ഇത്തരമൊരു സംഭവം സ്‌കൂളില്‍ ആദ്യമാണെന്നും, ഇനി ഇതു പോലെ ഉണ്ടാവാതിരിക്കാന്‍ ശ്രമിക്കുമെന്നും രാജീവ് ശര്‍മ പറയുന്നു.
സ്‌കൂളിന്റെ ചെയര്‍മാനും രെവാരി ഡെപ്യൂട്ടി കമ്മീഷണറുമായ യാഷ് ഗാര്‍ഗ് സംഭവത്തെകുറിച്ച ഇതു വരെ പരാതികളളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും, സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















