അച്ഛന്റെ ചിതയ്ക്ക് തീകൊടുക്കാന്‍ മകന്‍ തയ്യാറായില്ല; ഒടുവില്‍ കര്‍മ്മങ്ങള്‍ ചെയ്തത് ഒരു മുസ്ലീം വനിത; മതചിന്ത വിലങ്ങു തടിയാകാത്ത സ്‌നേഹത്തിന്റെ ഏട് തെലങ്കാനയില്‍ നിന്ന്

മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ക്കുന്നത് സ്‌നേഹമതം മാത്രം. അങ്ങനൊരു മതം കൂടി ഈ ലോകത്തുണ്ടെന്ന് ഈ സംഭവം പറയും. തെലങ്കാനയിലെ വാറംഗലിലാണ് വൃദ്ധസദനത്തില്‍ വെച്ച് മരണമടഞ്ഞ അച്ഛന്റെ ചിതയ്ക്ക് തീകൊടുക്കാന്‍ തയ്യാറാവാതെ മകന്‍ മാറിനിന്നപ്പോള്‍ മുസ്ലീം വനിത കര്‍മ്മങ്ങള്‍ ചെയ്യാന്‍ മുന്നോട്ട് വന്നത്. വൃദ്ധസദനത്തില്‍ ഉപേക്ഷിക്കപ്പെടുന്ന അച്ഛനമ്മമാരുടെ എണ്ണം വര്‍ധിക്കുന്ന നാട്ടില്‍ അച്ഛന്റെ ചിതയ്ക്ക് തീ കൊടുക്കാന്‍ മകന്‍ മടിച്ചതില്‍ അത്ഭുതമില്ല. എന്നാല്‍ ഹിന്ദുമതാചാര പ്രകാരമുള്ള കര്‍മ്മങ്ങള്‍ ചെയ്യാന്‍ മതചിന്തകളുടെ വിലങ്ങുതടികളില്ലാതെ കടന്നുവന്ന യാകൂബ് ബീ എന്ന മുസ്ലീം വനിത നിലവിലെ നാട്ടിലെ സ്ഥിതിയില്‍ പകര്‍ന്നു നല്‍കുന്ന പാഠം ചെറുതല്ല. മതസൗഹാര്‍ദ്ദമെന്നല്ല, മതത്തിന് അപ്പുറത്തെ സ്‌നേഹത്തിന്റെയും കരുതലിന്റേയും മുഖമാണത്.
യാകൂബ് ബീയും ഭര്‍ത്താവും ചേര്‍ന്ന് നടത്തുന്ന വൃദ്ധസദനത്തിലാണ് കുടുംബക്കാര്‍ ഉപേക്ഷിച്ച 70 വയസുകാരന്‍ കെ ശ്രീനിവാസന്‍ ജീവിച്ചതും മരിച്ചതും. തയ്യല്‍ക്കാരനായി ദീര്‍ഘകാലം കുടുംബം പുലര്‍ത്തിയ ശ്രീനിവാസനെ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുടുംബം ഉപേക്ഷിച്ചത്. ഭാഗികമായി പക്ഷാഘാതം പിടിപെച്ച വൃദ്ധനെ ബസ് സ്‌റ്റോപ്പില്‍ ഉപേക്ഷിക്കുകയാണ് മക്കള്‍ ചെയ്തത്. ഇവിടെ നിന്നും യാകൂബ് ബി ശ്രീനിവാസനെ കണ്ടെടുക്കുകയും പ്രായമായവര്‍ക്കായി നടത്തുന്ന അഭയകേന്ദ്രത്തില്‍ അഭയം നല്‍കുകയുമായിരുന്നു.
ഈ ആഴ്ച ആദ്യം വൃദ്ധന്‍ മരിച്ചതോടെ കുടുംബാംഗങ്ങളെ ഇവര്‍ വിവരമറിയിച്ചു. ശ്രീനിവാസന്റെ മകനായ ശരത് വൃദ്ധസദനത്തിലെത്തിയെങ്കിലും കര്‍മ്മങ്ങള്‍ ചെയ്യാന്‍ തയ്യാറായില്ല. ക്രിസ്ത്യാനിയായി മതം മാറിയതിനാല്‍ ഹിന്ദു ആചാരപ്രകാരം അച്ഛന്റെ കര്‍മ്മം ചെയ്യാനാവില്ലെന്നായിരുന്നു ശരത് അറിയിച്ചത്.
യാകൂബ്ബിയുടെ ഭര്‍ത്താവ് ഈ സമയത്ത് യാത്രയിലായിരുന്നതിനാല്‍ തീരുമാനം ഒറ്റക്കെടുക്കണമായിരുന്നു ഈ യുവതിക്ക്. ഇതോടെ താന്‍ 'അച്ഛനെ' പോലെ സ്‌നേഹിച്ച ശ്രീനിവാസന്റെ അന്ത്യാഭിലാഷം തള്ളിക്കളയാന്‍ യാക്കുബ് ബീക്ക് ആകുമായിരുന്നില്ല. ഹിന്ദുമതാചാര പ്രകാരം മൂത്ത മകന്‍ ചെയ്യേണ്ട കര്‍മ്മം വഴിയില്‍ നിന്ന് 'അച്ഛനെ' കണ്ടെടുത്ത ഈ മൂത്തമകള്‍ തന്നെ നിര്‍വ്വഹിച്ചു.
ചിതക്ക് ചുറ്റും മണ്‍കലവുമായി വലംവെച്ച് ഹിന്ദു മതാചാര പ്രകാരമുള്ള കര്‍മ്മങ്ങളെല്ലാം ചെയ്ത് യാകൂബ് ബീ ശ്രീനിവാസന് വിടചൊല്ലി. ചോരയില്‍ പിറന്ന മകന്‍ മതത്തിന്റെ പേരില്‍ മാറിനിന്നപ്പോള്‍ സ്‌നേഹത്തിന് മുമ്പില്‍ മതം അതിരല്ലെന്ന് യാകൂബ് ബീ പറയാതെ പറഞ്ഞു. സ്‌നേഹ മതം ഇല്ലാത്തവര്‍ എല്ലാം മറ്റുമതത്തിന്റെ അനുയായികള്‍ മാത്രം. അവരെല്ലാം വെറും വികാരജീവികള്‍ മാത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















