ഹൈദരാബാദില്‍ തിമിരശസ്ത്രക്രിയക്ക് വിധേയരായ 7 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സരോജിനി ദേവി കണ്ണാശുപത്രിയില്‍ തിമിരശസ്ത്രക്രിയക്ക് വിധേയരായ 7 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. 50നും 70നും ഇടയില്‍ പ്രായമുള്ള നാല് സ്ത്രീകള്‍ക്കും മൂന്ന് പുരുഷന്മാര്ക്കുമാണ് കാഴ്ച നഷ്ടപ്പെട്ടിട്ടുള്ളത്. ഏഴു പേരുടെയും ഓരോ കണ്ണുകളുടെ കാഴ്ച പൂര്‍ണ്ണമായി നഷ്ടമായി.
ജൂണ്‍ 30നാണ് ഇവരുടെ ശസ്ത്രക്രിയ കഴിഞ്ഞത്. എന്നാല്‍ ഇന്നലെയാണ് കാഴ്ച നഷ്ടപ്പെട്ട വിവരം ഇവര്‍ തിരിച്ചറിഞ്ഞത്. ആകെ 21പേരാണ് തിമിരശസ്ത്രക്രിയക്ക് വിധേയരായത് ഇവരില്‍ 13 പേരുടെ കണ്ണുകള്‍ക്ക് അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ നടത്തുകയായിരുന്നു. എന്നാല്‍ ഇവരില്‍ ആറ് പേരില്‍ മാത്രമേ തുടര്‍ ശസ്ത്രക്രിയ ഗുണം ചെയ്തുള്ളു.
ശസ്ത്രക്രിയക്കിടെ ഉപയോഗിച്ച സാലിന് ലായിനിയില്‍ ബാക്ടീരിയകള്‍ ഉണ്ടായിരുന്നതായി ലാബ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കാഴ്ച നഷ്ടപ്പെട്ടവരുടെ പരാതിയെ തുടര്‍ന്ന് കണ്ണാശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് ഐ.പി.സി 338വകുപ്പ് പ്രകാരം കേസെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha