പ്രധാനമന്ത്രിയുടെ വാദങ്ങള്‍ വെറും പൊള്ളയായത്; പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ഏറ്റവും പിന്നില്‍ ബിജെപി ഭരിക്കുന്ന ഗുജറാത്ത്

പെണ്‍കുട്ടികളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും പ്രഥമ പരിഗണന എന്ന പ്രധാനമന്ത്രിയുടെ വാദങ്ങള്‍ക്ക് തിരിച്ചടിയായി സര്‍വേഫലം. 21 പ്രധാന സംസ്ഥാനങ്ങളില്‍ നടത്തിയ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തെ സംബന്ധിക്കുന്ന സര്‍വേയില്‍ 20ാം സ്ഥാനത്താണ് ഗുജറാത്ത് എന്ന് സര്‍വേ റിപ്പോട്ടില്‍ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോട്ട് ചെയ്യുന്നു. ദേശീയ ശരാശരിയേക്കാളും താഴെയാണ് ബിജെപി ഭരിക്കുന്ന ഗുജറാത്തിന്റേയും രാജസ്ഥാന്റേയും സ്ഥാനം.
സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം ബേസ് ലൈന്‍ സര്‍വ്വേ 2014 ലാണ് ഈ കണ്ടെത്തല്‍. ബിജെപി ഭരിക്കുന്ന രാജസ്ഥാനാണ് ഏറ്റവും പിറകില്‍. 72.1% ആണ് ഇവിടുത്തെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ നിരക്ക്. ബിജെപി തന്നെ ഭരിക്കുന്ന ഗുജറാത്തില്‍ 73.4% മാത്രം. ഗുജറാത്തിലെ 26.6% പെണ്‍കുട്ടികളും സ്‌കൂളില്‍ പോകാത്തവരോ അല്ലെങ്കില്‍ 15-17 വയസിനുള്ളില്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചവരോ ആണ്. അതായത് ഗുജറാത്തിലെ 26.6% കുട്ടികളും ഒമ്പതു പത്ത് ക്ലാസുകള്‍ വരെ പഠിക്കാത്തവരാണ്.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ഇന്ത്യയിലെ ശരാശരി 83.8% ആണ്, ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളേക്കാള്‍ മുകളില്‍. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിരക്കിലുണ്ടായ കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതു തടയാന്‍ വേണ്ട നടപടിയെടുക്കുമെന്നും ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്രസിങ് ചുദാംസ അറിയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















