പരിഹാസവും അവഗണയും ഐശ്വര്യക്ക് മുന്നില്‍ വഴിമാറി

ഭിന്നലിംഗക്കാരെ സംബന്ധിച്ച് സന്തോഷകരവും അഭിമാനകരവുമായ വാര്‍ത്തയാണ് ഐശ്വര്യ ഋതുപര്‍ണ്ണ പ്രധാനിന്റെ വിജയം. ഇന്ത്യയിലെ ആദ്യ ഭിന്നലിംഗ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥയാണ് ഐശ്വര്യ. ഒഡീഷയിലെ ധനകാര്യ സര്‍വ്വീസില്‍ വാണിജ്യ നികുതി ഉദ്യോഗസ്ഥയായിട്ടാണ് ഐശ്വര്യ അധികാരമേറ്റിരിക്കുന്നത്. ഒഡീഷയിലുള്ള കുഗ്രാമത്തില്‍ ജനിച്ച ഐശ്വര്യ ആദ്യം രതികണ്ഠ പ്രധാനായിരുന്നു.
നിരവധി മാനസിക ശാരീരിക പീഡനങ്ങളേറ്റുവാങ്ങിയാണ് ഐശ്വര്യയുടെ ജീവിതം കടന്നു വന്നത്. അപമാനങ്ങളുടെ സ്‌ക്കൂള്‍ ദിനങ്ങള്‍, ലൈംഗിക ചൂഷണങ്ങളുടെ ഹോസ്റ്റല്‍ ദിനങ്ങളും മാനസിക പീഡനങ്ങളുടെ കലാലയ കാലവും ഐശ്വര്യ കടന്നു വന്ന വഴികളിലെ മുള്ളുകളായിരുന്നു.
റൂം മേറ്റായിരുന്നവര്‍ രതികണ്ഠനെന്ന പുരുഷന്റെ ലൈംഗീകവ്യതിയാനത്തെ ഒരുപാട് ചൂഷണം ചെയ്തു ആണും പെണ്ണും കെട്ടവരെന്ന് പരിഹസിച്ചു, തനിച്ചു കിട്ടുന്ന അവസരങ്ങള്‍ നിരവധിപേര്‍ മുതലെടുത്തു ഐശ്വര്യ ഓര്‍ത്തെടുക്കുന്നു 'ഭുവനേശ്വറില്‍ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന നാളുകളിലാണ് ഞാന്‍ ശാരീരികമായി ചൂഷണം ചെയ്യപ്പെട്ടത്. സമൂഹത്തില്‍ എന്നും ഒറ്റപ്പെട്ടു നില്‍ക്കുന്നതിന്റെ വേദന കഠിനമായി അനുഭവിച്ച നാളുകളായിരുന്നു അത്.' ഐശ്വര്യ പറയുന്നു.
2010ലാണ് ഐശ്വര്യ സിവില്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നത്. രതികണ്ഠ പ്രധാന്‍, പുരുഷന്‍ എന്നായിരുന്നു അപേക്ഷയില്‍ എഴുതി നല്‍കിയത്. ആണും, പെണ്ണും എന്നല്ലാതെ മറ്റൊരു കോളം അവിടെ പൂരിപ്പിക്കുവാന്‍ അന്നുണ്ടായിരുന്നില്ല. പിന്നെയും അഞ്ചുവര്‍ഷങ്ങള്‍.. നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ 2014 ഏപ്രില്‍ 15ന് ആ വിധിയുണ്ടായി ഭിന്നലിംഗമെന്നുള്ള മൂന്നാം കോളം.
സുപ്രീം കോടതിയുടെ വിധിയെ അടിസ്ഥാനപ്പെടുത്തി രതികണ്ഠ പ്രധാന്‍ എന്ന സിവില്‍ സര്‍വ്വീസുകാരന്‍ കോടതിയില്‍ ഒരു ഹര്‍ജിയും ഫയല്‍ ചെയ്തു. 'ഐശ്വര്യ ഋതുപര്‍ണ്ണ പ്രധാന്‍ എന്ന വനിതയാണ് ഞാന്‍ ' എന്ന സത്യവാങ്ങ് മൂലം നല്‍കിയാണ് തന്റെ സര്‍വ്വീസ് രേഖകള്‍ മാറ്റി നല്‍കണമെന്നു അവള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതുവരെ സര്‍ എന്നു വിളിച്ചിരുന്നവര്‍ മാഡം എന്നുവിളിക്കുന്നതിന്റെ സന്തോഷത്തിലാണ് ഐശ്വര്യ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















