സ്വകാര്യത നഷ്ടപ്പെടുത്തിയ 6 വയസ്സുകാരിയെ രണ്ടാനച്ഛന് വെട്ടിക്കൊന്നു
ദമ്പതികളുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നു എന്ന കുറ്റത്തില്‍ രണ്ടാനച്ഛന് ആറു വയസ്സുകാരിയെ വെട്ടികൊന്നു. കുട്ടിയുടെ അമ്മ സ്ഥലത്ത് ഇല്ലാത്ത സമയത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്. കേസില്‍ കുട്ടിയുടെ അമ്മ ശോഭയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.
സതീഷ്ശോഭ ദമ്പതികള്‍ കുറച്ചു നാളുകളായി ഇരുവരുടെയും കുടുംബം ഉപേക്ഷിച്ച് ഒന്നിച്ച് ജീവിക്കുകയാണ്. ശോഭയുടെ ആദ്യ ബന്ധത്തിലെ കുട്ടിയാണ് ഇവരുടെ കൂടെ കഴിയുന്നത്. കുട്ടിയെ കൂടെ നിര്‍ത്താന്‍ താല്പര്യം ഇല്ലാത്തതിനാല്‍ നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നു.
സതീഷ് വാളുക്കൊണ്ട് കുട്ടിയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കുട്ടി ബാത്ത്റൂമില്‍ വീണ് പരിക്ക് പറ്റിയാണ് മരണം സംഭവിച്ചത് എന്നാണ് ശോഭ പോലീസിന് നല്കിയ മൊഴി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശോഭയുടെ കള്ളം പൊളിഞ്ഞതോടെ പോലീസ് കേസ് എടുക്കുകയായിരുന്നു.
കുട്ടി തങ്ങളുടെ സ്വകാര്യ നഷ്ടപ്പെടുത്തുന്നത് കാരണമാണ് കൊലപാതകം നടത്തിയത് എന്ന് പ്രതി സമ്മതിച്ചു. കേസില്‍ ജാമ്യത്തിനായി അപേക്ഷിച്ചെങ്കിലും കോടതി അനുവദിച്ചില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha