കൊല്‍ക്കത്തയിലും ഹെല്‍മെറ്റില്ലെങ്കില്‍ ഇനി പെട്രോളില്ല
ഹെല്‍മറ്റ് ഇല്ലെങ്കില്‍ പെട്രോള്‍ ഇല്ല എന്ന ഉത്തരവ് കേരളത്തില്‍ നടപ്പാക്കുന്നതിനെ ശരിവെച്ചും വിമര്‍ശിച്ചും നിരവധി പേര് രംഗത്ത് വന്നിരുന്നു. എന്നാല്‍ കൊല്‍ക്കത്തയിലും യാതൊരു ശങ്കയും കൂടാതെ പൊലീസ് ഈ നിയമം നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഇരുചക്ര വാഹന യാത്രികര്‍ ഹെല്‍മറ്റ് ധരിക്കാത്തതില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പോലീസിന്റെ നടപടി.
ഹെല്‍മറ്റ് ധരിക്കാതെ വരുന്ന ഇരുചക്ര വാഹന യാത്രികര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് പോലീസ് പമ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കി. സിറ്റി പോലീസാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha