പെണ്‍വാണിഭക്കേസില്‍ ശിവസേന വനിതാ നേതാവ് അറസ്റ്റില്‍; ശോഭയെയും സംഘത്തെയും പിടികൂടിയത് ലോഡ്ജില്‍ നിന്ന്; അറസ്റ്റ് ഇടപാടുകാരനില്‍നിന്ന് പണം വാങ്ങി വീതംവയ്ക്കുമ്പോള്‍

അഴിഞ്ഞു വീഴുന്ന പൊയ്മുഖങ്ങള്‍.താനെയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ ശിവസേന വനിതാ നേതാവ് അറസ്റ്റില്‍. ഉല്ലാസ് നഗര്‍ സ്വദേശിനി ശോഭാ ഗാല്‍ മധുവാണ് (40) അറസ്റ്റിലായത്. കല്യാണിലെ ബിര്‍ള കോളജിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ലോഡ്ജില്‍ നിന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.
ലോഡ്ജിന്റെ മാനേജര്‍ സുരേഷ് ഷെട്ടിയേയും ഡ്രൈവര്‍ വിനോദ് യാദവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കല്യാണ്‍, ബാദല്‍പുര്‍, അംബര്‍നാഥ് എന്നിവിടങ്ങളില്‍ രണ്ടു വര്‍ഷമായി ഇവര്‍ പെണ്‍വാണിഭം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.
ശോഭയ്ക്കൊപ്പം ലോഡ്ജിലുണ്ടായിരുന്ന രണ്ടു യുവതികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരില്‍നിന്ന് 59,000 രൂപയും പിടിച്ചെടുത്തു. ഇടപാടുകാരനില്‍നിന്ന് പണം വാങ്ങി ലോഡ്ജ് ഉടമയ്ക്കും പെണ്‍കുട്ടികള്‍ക്കും വീതം വയ്ക്കുമ്പോഴായിരുന്നു പൊലീസ് റെയ്ഡിനായി സ്ഥലത്തെത്തിയത്.
ശിവസേനയുടെ ഉല്ലാസ് നഗറിലെ വനിതാ വിഭാഗം നേതാവാണ് ശോഭ. ഇവര്‍ക്ക് ഉന്നത നേതാക്കളുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. എന്നാല്‍, യുവതിയെ ഒരു വര്‍ഷം മുന്‍പ് തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണെന്നും ഇവരെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയിരുന്നെന്നും പ്രാദേശിക ശിവസേന നേതാവ് അവകാശപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Like ചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















