ഡല്‍ഹിയില്‍ ഇന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ ഉന്നതതലയോഗം

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ ഉന്നതതലയോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കേരളത്തില്‍ നിന്ന് കാണാതായവര്‍ക്ക് ഐ.എസ് ബന്ധമുണ്ടോയെന്ന അന്വേഷണത്തിന്റെ പുരോഗതി യോഗത്തില്‍ പ്രധാനചര്‍ച്ചയാകും. സംസ്ഥാന ഇന്റലിജന്‍സ് മേധാവി ആര്‍.ശ്രീലേഖ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
കേന്ദ്ര ഇന്റലിജന്‍സ് മേധാവി ദിനേഷ് എസ്.ശര്‍മയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ റോയുടെ ഉദ്യോഗസ്ഥരും പങ്കെടുത്തേക്കും. കേന്ദ്രസംസ്ഥാന ഇന്റലിജന്‍സ് ബ്യുറോകളുടെ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും കേസന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കുക. ഇന്നലെ ആര്‍. ശ്രീലേഖ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Like ചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















