ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു
രാജ്യവ്യാപകമായി നാളെയും മറ്റന്നാളും നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു. ഡല്‍ഹി ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐ യുമായി ലയിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ്് ബാങ്ക് ജീവനക്കാര്‍ ദേശവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചത്. നാളെ അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാരും മറ്റന്നാള്‍ മറ്റു ബാങ്കുകളിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് ആള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് (എ.ഐ.ബി.ഇ.എ) അറിയിച്ചിരുന്നത്.
ബാങ്കുകളുടെ പ്രവര്‍ത്തനം ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് അസോസിയേറ്റ് ബാങ്കുകളെ എസ് ബി ഐയുമായി ലയിപ്പിക്കുന്നതെന്നാണ് മാനേജ്മെന്റ് വാദം.എന്നാല്‍ അസോസിയേറ്റ് ബാങ്കുകള്‍ ലയിപ്പിക്കുന്നത് വികസന ലക്ഷ്യങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുമെന്നാണ് ബാങ്ക് ജീവനക്കാരുടെ സംഘടന പറയുന്നത്. ജീവനക്കാരുടെ സ്ഥലം മാറ്റത്തെയും പ്രമോഷനെയും കാര്യമായി ബാധിക്കും എന്നും ആശങ്കയുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍(എസ്.ബി.ടി), സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍(എസ്.ബി.എം), സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്(എസ്.ബി.എച്ച്), സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പുര്‍(എസ്.ബി.ബി.ജെ), സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല(എസ്.ബി.പി) എന്നിവയാണ് നിലവില്‍ എസ്.ബി.ഐ യുടെ അസോസിയേറ്റ് ബാങ്കുകള്‍.
https://www.facebook.com/Malayalivartha