ആദ്യരാത്രിയും ഫോട്ടോഷൂട്ട് ചെയ്യുന്ന കാലമെത്തി; ഇന്ത്യന്ദമ്പതികളും ആദ്യരാത്രിയില്‍ ക്യാമറയ്ക്കു മുമ്പില്‍ നഗ്നരാകുന്നു
പലവിധത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ ഉണ്ട്. കല്യാണത്തിനു ശേഷമുള്ള ഔട്ട് ഡോര്‍ ഫോട്ടോ ഷൂട്ടുകള്‍ ഇപ്പോള്‍ ട്രെന്‍ഡ് ആയി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ വിവാഹശേഷമുള്ള തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ കൂടി ഷൂട്ട് ചെയ്യണമെന്ന് ദമ്പതികള്‍ ആവശ്യപ്പെട്ടാല്‍ എങ്ങനെയിരിയ്ക്കും? ഫോട്ടോഗ്രാഫര്‍ അതിനോട് എങ്ങനെ പ്രതികരിക്കും?
ഗുര്‍ഗാവോനിലെ പ്രശസ്ത വെഡ്ഡിങ് ഫോട്ടോഗ്രാഫറായ പ്രിയങ്ക സച്ചാര്‍ തന്റെ അനുഭവം പറയുന്നത് ശ്രദ്ധിക്കൂ. ആദ്യരാത്രിയിലെ തങ്ങളുടെ നിമിഷങ്ങള്‍ പകര്‍ത്താന്‍ ലക്നൗവിലുള്ള ദമ്പതികള്‍ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് പ്രിയങ്ക പറയുന്നത്. എന്നാല്‍ പ്രിയങ്ക ഈ ജോലി ഏറ്റെടുത്തില്ല. ഇത്തരം ഫോട്ടോകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് സൂക്ഷിക്കാനാണ് എന്ന ഉറപ്പ് അവര്‍ നല്‍കാത്തതിനാലാണ് അത് ഏറ്റെടുക്കാതിരുന്നത് എന്നാണു പ്രിയങ്ക പറഞ്ഞത്.
ഇതിലും ഞെട്ടിയ്ക്കുന്ന ഒരു അനുഭവമാണ് ഡല്‍ഹിയിലുള്ള ഫോട്ടോഗ്രാഫര്‍ ഫിസന്‍ പട്ടേല്‍ വെളിപ്പെടുത്തുന്നത്. വിവാഹത്തിന് മുന്‍പാണ് പ്രതിശ്രുത വരന് ഇത്തരമൊരു ആവശ്യവുമായി ഫോട്ടോഗ്രാഫറെ സമീപിച്ചത്.വന്നത് ആണായതിനാല്‍ ആ പെണ്‍കുട്ടിയുടെ സമ്മതംകൂടി വേണമെന്ന് പറഞ്ഞു. അതും സമ്മതിച്ചപ്പോള്‍ ഒഴിവാക്കാനായി വലിയ ഫീസ് പറഞ്ഞു.അതിനും അവര്‍ റെഡിയായി. പക്ഷെ തനിയ്ക്ക് ഒരിടത്തും തന്റെ പേരില്‍ ഷെയര്‍ ചെയ്യാനോ പരസ്യപ്പെടുത്താനൊ കഴിയാത്ത ആ വര്‍ക്ക് അദ്ദേഹം വേണ്ടെന്നു വയ്ക്കുകയാണ് ചെയ്തത്. നവദമ്പതികളുടെ സ്വകാര്യതയെ പിന്തുടരുന്നത് നല്ല കാര്യമല്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
അമിത് മഹേണ്ട്രു മറ്റൊരു അനുഭവം പങ്കുവയ്ക്കുന്നു. ലക്നൗവില്‍ ഉള്ള ഒരു എന്‍ ആര് ഐ ദമ്പതികളുടെ ആവശ്യം തങ്ങളുടെ ആദ്യരാത്രിയിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ഒരു ബീച്ചില്‍ ചിത്രീകരിയ്ക്കണമെന്നായിരുന്നു. വളരെ വലിയ തുക ഫീസിന് ഫൊട്ടോഗ്രഫര്‍ വഴങ്ങി. അര്‍ദ്ധനഗ്നമായ രീതിയില്‍ വൈകാരിതയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് എന്ന രീതിയില്‍ തുടങ്ങിയ ഷൂട്ട് തന്റെ നിയന്ത്രണത്തിനും അപ്പുറത്തേയ്ക്ക് പോയെന്ന് തുറന്നു സമ്മതിയ്ക്കുന്നു.
പാശ്ചാത്യ രാജ്യങ്ങളിലേത് പോലെ ചുംബന രംഗങ്ങള്‍ ഫോട്ടോ ഷൂട്ടില്‍ സര്‍വ്വസാധാരണമായി വരുന്നുണ്ട്.ഭാവിയില്‍ ആദ്യരാത്രിയുടെ ഫോട്ടോഷൂട്ടും ഇന്ത്യയില്‍ ട്രെന്‍ഡ് ആയി വരുമെന്ന സൂചനകളാണ് ഈ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്.
https://www.facebook.com/Malayalivartha