വഴിയരുകിലായി വൃക്ഷങ്ങള്‍ നട്ട് പരിപാലിച്ചാല്‍ ഇനി കേന്ദ്രസര്‍ക്കാരിന്റെ മാസശമ്പളം ലഭ്യമാകും
വഴിയരുകിലായി മരങ്ങള്‍ നട്ടു പരിപാലിക്കുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇനി മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ മാസശമ്പളം. മരം ഒന്നിന് 15 രൂപ എന്ന നിരക്കിലാണ് ശമ്പളം. എത്ര മരം വേണമെങ്കിലും തൊഴിലാളികള്‍ക്ക് നടാവുന്നതാണ്.
മാവ്, പ്ലാവ്, നെല്ലി, സീതപ്പഴം, പേര, മാതളം തുടങ്ങിയ ഫലവൃക്ഷങ്ങളാണ് ഇത്തരത്തില്‍ നട്ടു പിടിപ്പിക്കേണ്ടത്. ഈ മരങ്ങളില്‍ ഉണ്ടാകുന്ന ഫലങ്ങളില്‍ നിന്നുള്ള ആദായം തൊഴിലാളികള്‍ക്ക് എടുക്കാവുന്നതാണ്. എന്നാല്‍, മരങ്ങള്‍ നട്ടു പിടിപ്പിച്ചാല്‍ മാത്രം പോര ഇവ അഞ്ചു വര്‍ഷത്തോളം പരിപാലിക്കുകയും വേണം. അഞ്ചു വര്‍ഷത്തിനുള്ളില്‍ മരം ഉണങ്ങിപ്പോയാല്‍ നല്കിയ മാസ ശമ്പളം തിരിച്ചു പിടിക്കും. മരം ഉണങ്ങിപ്പോകാതെ നില്ക്കുന്നുണ്ടോ എന്നത് ഓരോ വഷവും പരിശോധിക്കും.
പരിസ്ഥിതി ദിനത്തില്‍ വഴിനീളെ നടുന്ന മരങ്ങള്‍ പരിപാലനമില്ലാതെ ഉണങ്ങിപ്പോകുന്നത് കണക്കിലെടുത്താണ് ഇത്തരമൊരു പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലാണ് റോഡുകളില്‍ തണല്‍ വിരിയിക്കുന്നത്.
https://www.facebook.com/Malayalivartha