മോദിയെ ജനാധിപത്യമെന്തെന്ന് പഠിപ്പിച്ചതിന് സുപ്രീംകോടതിക്ക് നന്ദി: രാഹുല്‍ ഗാന്ധി

അരുണാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ പുന:സ്ഥാപിച്ച സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ചു കൊണ്ട് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. മോദിയെ ജനാധിപത്യമെന്തെന്ന് പഠിപ്പിച്ചതിന് സുപ്രീംകോടതിക്ക് നന്ദി പറയുന്നതാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ ട്വീറ്റ്.
അരുണാചല്‍ പ്രദേശിലെ കാലിഖോ പുളിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി ഇന്ന് രാവിലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാറിനെ മറികടന്ന് നിയമസഭാ സമ്മേളനം വിധിച്ച ഗവര്‍ണര്‍ ജെ.പി. രാജ്‌ഖോവറുടെ നടപടിയും കോടതി റദ്ദാക്കി. നബാംടുക്കിയുടെ നേതൃത്വത്തിലുള്ള മുന്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ സുപ്രീംകോടതി പുന:സ്ഥാപിക്കുകയും ചെയ്തു.
ഉത്തരാഖണ്ഡിന് പിന്നാലെ അരുണാചല്‍ പ്രദേശിലും കേന്ദ്ര സര്‍ക്കാറിനും ബി.ജെ.പിക്ക് തിരിച്ചടിയായി സുപ്രീംകോടതിയുടെ വിധി. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി മോദിയെ ട്വിറ്ററിലൂടെ പരിഹസിച്ചത്.
https://www.facebook.com/Malayalivartha





















