ഐഎസ് ഭീകരതയെ നേരിടാന്‍ അമേരിക്കന്‍ മാതൃകയില്‍ ശ്രമിക്കണം: ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ തിമോത്തി എം ഡോളന്‍
ഐഎസ് ഭീകരതയെ നേരിടാന്‍ അമേരിക്കന്‍ മാതൃകയില്‍ ശ്രമിക്കണമെന്ന് ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ തിമോത്തി എം ഡോളന്‍. തീരെ ചെറിയ ഒരുവിഭാഗം മാത്രമാണ് ഐഎസ് തീവ്രവാദത്തിലേക്ക് നീങ്ങുന്നത്. വിശാല കാഴ്ചപ്പാടുള്ള ഇന്ത്യയിലെ മറ്റ് മതക്കാരെല്ലാം ഒത്തുചേര്‍ന്നാല്‍ അതിനെ തടഞ്ഞുനിര്‍ത്താന്‍ കഴിയും. ഐഎസ് ഭീകരതയെ അമേരിക്ക നേരിടുന്നത് ഈ മട്ടിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് കര്‍ദ്ദിനാള്‍ തിമോത്തി. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയും അദ്ദേഹത്തിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha