സ്ത്രീധന തര്‍ക്കത്തെത്തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് മര്‍ദിച്ചു കൊലപ്പെടുത്തി

ഉത്തര്‍പ്രദേശില്‍ സ്ത്രീധന തര്‍ക്കത്തെത്തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് മര്‍ദിച്ചു കൊലപ്പെടുത്തി. ദലേപുരിലാണു സംഭവം. നീലം എന്ന 21കാരിയാണു മര്‍ദനമേറ്റു കൊല്ലപ്പെട്ടത്. നീലത്തിന്റെ ഭര്‍ത്താവ് ഉദയ്പാല്‍ സിംഗാണു കൊലപാതകത്തിനു പിന്നിലെന്ന് യുവതിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹം. ഇതിനുശേഷം സ്ത്രീധനമായി മോട്ടോര്‍സൈക്കിള്‍ ആവശ്യപ്പെട്ട് നീലത്തിനെ ഭര്‍ത്താവ് മര്‍ദിച്ചിരുന്നു. ഇതു നല്‍കാതിരുന്നതിനെത്തുടര്‍ന്നാണ് നീലത്തിനെ കൊലപ്പെടുത്തിയതെന്നാണു യുവതിയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്. നീലത്തിന്റെ കൊലപാതകത്തിനുശേഷം ഉദയ്പാലും കുടുംബവും ഒളിവിലാണ്.
https://www.facebook.com/Malayalivartha





















