ഹാര്‍ദിക് പട്ടേല്‍ ഇന്നു ജയില്‍ മോചിതനാവും

ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവായ ഹാര്‍ദിക് പട്ടേല്‍ ഇന്ന് ജയില്‍ മോചിതനാവും. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടു ജയിലില്‍ കഴിഞ്ഞിരുന്ന ഹാര്‍ദിക് പട്ടേലിന് എല്ലാ കേസുകളിലും കോടതി ജാമ്യം അനുവദിച്ചു. മൂന്നാമത്തെ കേസിലും ഉപാധികളോടെ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്നാണ് ഒമ്പത് മാസത്തെ ജയില്‍ വാസത്തിനു ശേഷം ഹാര്‍ദിക് പട്ടേല്‍ ഇന്നു പുറത്തിറങ്ങുന്നത്. രണ്ടു കേസുകളില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
ആറു മാസം ഗുജറാത്തില്‍ പ്രവേശിക്കരുതെന്നും ഒമ്പത് മാസം സംസ്ഥാനത്തെ മെഹ്‌സാനിയില്‍ പ്രവേശിക്കരുതെന്നുമുള്ള ഉപാധികളോടെയാണ് 22കാരനായ ഹാര്‍ദികിനു കോടതി ജാമ്യം അനുവദിച്ചത്. ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കില്ലെന്ന ഉറപ്പ് രേഖാമൂലം നല്‍കണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha





















