സൂര്യനെല്ലിപീഡനകേസിലെ പ്രതികളുടെ അപ്പീല്‍ സുപ്രീകോടതി പരിഗണനയില്‍

സൂര്യനെല്ലി പീഡനക്കേസിലെ ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ അപ്പീല്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ധര്‍മരാജന്‍ അടക്കമുള്ള 29 പ്രതികളുടെ അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിക്കുക. ജസ്റ്റിസുമാരായ ദിപക് മിശ്ര, സി. നാഗപ്പന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിക്കുന്നത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ഉഭയകക്ഷി സമ്മതത്തോടെയാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നുമാണ് പ്രതികളുടെ വാദം. സൂര്യനെല്ലി കേസിലെ പെണ്‍കുട്ടി നിരവധി തവണ മൊഴി മാറ്റിയിരുന്നു. അതിനാല്‍ പെണ്‍കുട്ടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. നേരത്തെ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് ജാമ്യം നല്‍കാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.
https://www.facebook.com/Malayalivartha





















