രണ്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ് ആടിനെ വാങ്ങിയതിന് കാരണം ദാരിദ്ര്യം, ആണ്‍കുട്ടിക്കു വേണ്ടി കാത്തിരുന്ന വ്യവസായിക്ക് കുഞ്ഞിനെ വിറ്റത് 2000 രൂപയ്ക്ക്

ദാരിദ്ര്യം മൂലം ആത്മഹത്യ ചെയ്തെന്നും, മോഷണം നടത്തിയെന്നുമുള്ള വര്‍ത്തകള്‍ കേള്‍ക്കാറുണ്ടെങ്കിലും ജന്മം നല്‍കിയ കുഞ്ഞിനെ വിറ്റു കിട്ടുന്ന പണം കൊണ്ട് ആടിനെ വാങ്ങി ദാരിദ്ര്യം മാറ്റാനുള്ള വഴി കണ്ടെത്തിയത് പുതിയ വാര്‍ത്ത. ജാര്‍ഖണ്ഡ് സ്വദേശിയായ യുവതിയാണ് ജന്മം നല്‍കിയ മകനെ വിറ്റ 2000 രൂപ കൊണ്ട് ആടിനെ വാങ്ങിയത്.
നിലവില്‍ ആറു മക്കളുണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവ് ഏഴാമത്തെ കുഞ്ഞു ജനിക്കുന്നതിനു മുന്‍പ് മരണപ്പെടുകയും, ഇതേ തുടര്‍ന്നു കുടുംബത്തിന്റെ ഭാവി അങ്കലാപ്പിലാവുകയും ചെയ്തതാണ് യുവതി കുഞ്ഞിനെ വില്‍ക്കാന്‍ കാരണം. ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയിലെ കേദര്‍ എന്ന ചെറുകിട വ്യവസായിയാണ് യുവതിയുടെ കൈയില്‍ നിന്നും കുഞ്ഞിനെ വിലക്ക് വാങ്ങിയത്. നാലു പെണ്‍മക്കളുടെ പിതാവായിരുന്ന കേദര്‍ ഒരു ആണ്‍കുട്ടിക്ക് വേണ്ടി കാത്തിരിക്കുമ്പോഴായിരുന്നു യുവതി കുഞ്ഞുമായി സമീപിച്ചത്.
സംഭവം നടന്നതിന് ദിവസങ്ങള്‍ക്കു ശേഷം ഗ്രാമത്തലവനും പ്രദേശവാസികളും ചേര്‍ന്നു പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നു വ്യവസായിയുടെ കൈയില്‍ നിന്നും കുഞ്ഞിനെ മോചിപ്പിച്ച് യുവതിക്ക് തിരികെ നല്‍കി. സംഭവത്തെ തുടര്‍ന്നു യുവതിയുടെ പേരില്‍ കേസെടുത്തിട്ടില്ലെന്നും യുവതിയെ കൗണ്‍സിലിംഗിന് വിധേയമാക്കുമെന്നും പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Like ചെയ്യുക
https://www.facebook.com/Malayalivartha





















