മംഗളൂരു ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച

മംഗളൂരു നെല്ല്യാടിയിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ഏഴര കിലോ വെള്ളിയും 80,000 അലങ്കാര കല്ലുകളും കവര്‍ച്ച ചെയ്യപ്പെട്ടു. വയനാട് കല്‍പ്പറ്റ സ്വദേശി ഷംസീറിന്റെ ഉടമസ്ഥതയിലുള്ള ജി ഗോള്‍ഡിലാണ് വന്‍ കവര്‍ച്ച നടന്നത്.
കഴിഞ്ഞ രാത്രിയാണ് സംഭവം. ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്താണ് കവര്‍ച്ച നടന്നത്. സ്വര്‍ണം ലോക്കറിലായതിനാല്‍ നഷ്ടപ്പെട്ടില്ല. രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് ഷട്ടറിന്റെ സെന്‍ട്രല്‍ ലോക്കര്‍ തകര്‍ത്ത നിലയില്‍ കണെ്ടത്തിയത്. ഉപ്പിനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha





















