രാഷ്ട്രപതിയുടെ വാഹനവ്യൂഹം അപകടത്തില്‍ പെട്ടു, മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

ബംഗാള്‍ സന്ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പൈലറ് വാഹനം അപകടത്തില്‍ പെട്ടു മൂന്നു പേര്‍ക്ക് പരിക്ക്, രാഷ്ട്രപതി അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടു. ഡാര്‍ജിലിങ്ങില്‍ നിന്നും 16 കിലോമീറ്റര്‍ അകലെ സൊനാഡയിലാണ് അപകടം നടന്നത്. മൂന്നുദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിനായി എത്തിയ രാഷ്ട്രപതി ബാഗ്‌ദോഗ്രയിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് അപകടം നടന്നത്.
രാഷ്ട്രപതിയുടെ കാറിനു പിറകിലുള്ള മൂന്നാമത്തെ എസ്‌കോര്‍ട്ട് കാര്‍ മറിഞ്ഞാണ് അപകടമുണ്ടായത്. മറിഞ്ഞ കാറിലുണ്ടായിരുന്ന മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാഹനവ്യൂഹത്തിനിടയിലാണ് രാഷ്ട്രപതിയുടെ കാറും അകമ്പടി വാഹനങ്ങളും സഞ്ചരിച്ചിരുന്നത്. അപകടമുണ്ടായ ഉടന്‍ തന്നെ രാഷ്ട്രപതി സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തുകയും അദ്ദേഹത്തിന് സുരക്ഷ ഉറപ്പാക്കുകയും ചെയ്തതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.
https://www.facebook.com/Malayalivartha





















