ഭാര്യയുടെ പാതിവ്രത്യം തെളിയിക്കാന്‍ ഭര്‍ത്താവ് ഭാര്യയുടെ കയ്യില്‍ ഇരുമ്പ് പഴുപ്പിച്ച് വെച്ചു

ഭാര്യയുടെ പാതിവ്രത്യം തെളിയിക്കാന്‍ വേണ്ടി ഇരുമ്പ് പഴുപ്പിച്ച് കൈയ്യില്‍ വെച്ച് പൊളളിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്ര പ്രദേശിലെ ജഗ്ഗയ്യപ്പേട്ടിന് സമീപം ചില്ലക്കല്ലു എന്ന സ്ഥലത്താണ് സംഭവം നടന്നത്. പാസം ബാലകൃഷ്ണ എന്ന 26കാരനെയാണ് പോലീസ് പിടികൂടിയത്. തക്ക സമയത്ത് പോലീസ് ഇപടപെട്ടത് കൊണ്ട് ഇയാളുടെ ഭാര്യ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടുകയും ചെയ്തു.
ബാലകൃഷ്ണയ്ക്ക് തന്റെ ഭാര്യയെ ഏറെക്കാലമായി സംശയമായിരുന്നു എന്നാണ് ജഗ്ഗയ്യപ്പേട്ട് എസ് ഐ എം വി വി സത്യനാരായണ പറയുന്നത്. ഇതേ ഗ്രാമത്തിലുള്ള ഒരു ഓട്ടോറിക്ഷ ഡ്രൈവറുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ട് എന്നായിരുന്നു ഇയാളുടെ സംശയം. ഈ പ്രശ്‌നം പരിഹരിക്കാനായി നാട്ടിലെ മുതിര്‍ന്ന ആളുകളുടെ സഹായം ഇയാള്‍ ആവശ്യപ്പെട്ടിരുന്നത്രെ.
പാതിവ്രത്യം തെളിയിക്കാന്‍ വേണ്ടി ഭാര്യയുടെ കയ്യില്‍ ചൂടാക്കിയ കമ്പി കൊടുക്കാന്‍ ഗ്രാമത്തിലെ മുതിര്‍ന്ന ആളുകള്‍ ഇയാളോട് ആവശ്യപ്പെട്ടു എന്നാണ് അറിയുന്നത്. എന്നാല്‍ ഈ പരീക്ഷണത്തിന് ബാലകൃഷ്ണയുടെ ഭാര്യ തയ്യാറായി എന്നതാണ് ഏറെ അത്ഭുതം. ഗ്രാമവാസികള്‍ വിവരം അറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് ബാലകൃഷ്ണയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബാലകൃഷ്ണയെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ച നാട്ടിലെ നാല് മുതിര്‍ന്ന ആളുകളെയും പോലീസ് അറസ്റ്റ് ചെയ്തു. പഴുപ്പിച്ച കമ്പി കയ്യില്‍ പിടിക്കുമ്പോള്‍ കൈ പൊള്ളിയാല്‍ യുവതി പതിവ്രതയല്ല എന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. വഞ്ചകിയാണ് എന്ന് മുദ്രകുത്തി യുവതിക്ക് നാട്ടുകാര്‍ ശിക്ഷയും വിധിക്കും. ബുദക ജംഗളു എന്ന ആദിവാസി വിഭാഗത്തില്‍ പെട്ട ആളുകളാണ് ഇവര്‍.
https://www.facebook.com/Malayalivartha





















