ഈ വര്‍ഷം ഇന്ത്യയിലേക്കില്ലെന്ന് സക്കീര്‍ നായിക്

വിദ്വേഷ പ്രസംഗങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനാല്‍ ഇസ്‌ലാം മതപ്രഭാഷകന്‍ ഡോ. സക്കീര്‍ നായിക് ഈ വര്‍ഷം ഇന്ത്യയിലേക്ക് എത്തിയേക്കില്ലെന്ന് സൂചന. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ താന്‍ അന്വേഷണങ്ങളില്‍നിന്നും ഒളിച്ചോടില്ലെന്നും അദ്ദേഹം പറഞ്ഞു.
നായികിന്റെ വിദ്വേഷ പ്രസംഗങ്ങള്‍ സംബന്ധിച്ച് ഒന്നിലേറെ അന്വേഷണങ്ങളാണ് നടക്കുന്നത്. നായിക് ഇപ്പോള്‍ സൗദി അറേബ്യയിലാണുള്ളത്. മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്രവുമാണ് നായികിന്റെ പ്രസംഗങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്നത്.എന്നാല്‍ താന്‍ സമാധാന സന്ദേശവാഹകനാണെന്നും ഭീകരതയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും സക്കീര്‍ നായികിന്റെ പ്രതികരണം.
എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളേയും താന്‍ അപലപിക്കുന്നുവെന്നും ഇസ്‌ലാമിക് റിസേര്‍ച്ച് ഫൗണേ്ടഷന്‍ സ്ഥാപകന്‍ കൂടിയായ അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയില്‍ നിന്ന് സ്‌കൈപ് മുഖാന്തിരം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സക്കീര്‍ നായിക്.
https://www.facebook.com/Malayalivartha





















