കെഎസ്ആര്‍ടിസി ബസില്‍ ലഹരിക്കടത്ത്: ഉത്തര്‍പ്രദേശ് സ്വദേശികളായ മൂന്നു പേര്‍ അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസ് ബസില്‍ കടത്തിയ രണ്ടു ലക്ഷത്തിലധികം രൂപയുടെ പാന്‍ ഉത്പന്നങ്ങളും വിദേശ മദ്യവുമായി ഉത്തര്‍പ്രദേശ് സ്വദേശികളായ മൂന്നംഗ സംഘം അറസ്റ്റിലായി. ബല്യ ജില്ലയിലെ ഇന്ദിരാനഗറില്‍ താമസിക്കുന്ന വിനോദ്കുമാര്‍ (27), മുന്ന (27), അനില്‍കുമാര്‍ പട്ടേല്‍ (35) എന്നിവരെയാണ് കാസര്‍ഗോഡ് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്.
വെള്ളിയാഴ്ച അടുക്കത്ത് ബയലില്‍വച്ചാണ് സംഭവം നടന്നത്. കൊല്ലൂര്‍ മൂകാംബികയില്‍നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ബസില്‍നിന്നാണ് ഇവ പിടികൂടിയത്. പ്ലാസ്റ്റിക് ചാക്കുകളില്‍നിറച്ച പാന്‍ ഉത്പന്നങ്ങളും മദ്യവും സീറ്റിനടിയില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha





















