ഇംഗ്ലീഷില്‍ ആശയ വിനിമയം നടത്താനുണ്ടായ ബുദ്ധിമുട്ട് കാരണം ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ക്ളാസ്സിലെ മറ്റുകുട്ടികളെ പോലെ ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയാത്തതിനാല്‍ മനം നൊന്ത് ഡിഗ്രി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തേനൂരിനടുത്ത് വാമദത്ത സ്വദേശിനിയായ രാജലക്ഷ്മിയാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. ചെന്നൈയിലെ സ്വകാര്യ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു രാജ ലക്ഷ്മി.
തമിഴ് മീഡിയം സ്‌കൂളില്‍ നിന്ന് പ്ലസ് ടു പാസായ രാജലക്ഷ്മി ബിരുദ പഠനത്തിന് ചേര്‍ന്ന കോളേജിലെ ആശയവിനിമയം പ്രധാനമായും ഇംഗ്ലീഷിലായിരുന്നു.
മറ്റു കുട്ടികളെ പോലെ ഇംഗ്ലീഷ് അനായാസം സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് നേരത്തെ രാജലക്ഷ്മി വീട്ടില്‍ അറിയിച്ചിരുന്നു. മാതാപിതാക്കള്‍ കോളേജ് അധികൃതരുമായി സംസാരിച്ച് തമിഴിലും സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് അറിയിച്ചതിനെ തുടര്‍ന്നു തമിഴില്‍ സംസാരിക്കാന്‍ അനുമതി നല്കിയിരുന്നെങ്കിലും നല്ല രീതിയില്‍ ഇംഗ്ലീഷ് വഴങ്ങാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നു കുറിപ്പെഴുതി വച്ചിട്ടാണ് രാജ ലക്ഷ്മി ആത്മഹത്യ ചെയ്തത്.
പെണ്‍കുട്ടിയുടെ അമ്മ വീട്ടുജോലിക്ക് വേണ്ടി പുറത്തുപോയ സമയത്തായിരുന്നു രാജലക്ഷ്മി ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും രാജലക്ഷ്മി എഴുതിയ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















