പാര്‍ലമെന്ററി സമിതിയുടെ ക്യാബിനറ്റ് കമ്മിറ്റിയിലും പ്രകാശ് ജാവേദ്കര്‍; മാനവശേഷി വകുപ്പ് മന്ത്രി സ്ഥാനം പോയതിനു പിറകെ സ്മൃതി ഇറാനിയെ ക്യാബിനറ്റ് കമ്മിറ്റിയില്‍ നിന്നും പിരിച്ചു വിട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ക്യാബിനറ്റ് കമ്മിറ്റികളില്‍ നടത്തിയ അഴിച്ചു പണിയില്‍ സ്മൃതി ഇറാനിക്കുപകരം മാനവശേഷി വകുപ്പ് മന്ത്രിയായി ചുമതലയേറ്റ പ്രകാശ് ജാവേദ്കറിനെ പാര്‍ലമെന്ററികാര്യ സമിതിയുടെ ക്യാബിനറ്റ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ക്യാബിനറ്റ് പുനഃസംഘടനയില്‍ പുറംതള്ളപ്പെട്ടതിനു പിന്നാലെ സ്മൃതി ഇറാനി ക്യാബിനറ്റ് കമ്മിറ്റിയില്‍ നിന്നും പുറത്തായി. അഴിച്ചുപണി നടത്തിയ ആറു ക്യാബിനറ്റ് കമ്മിറ്റികളില്‍ ഒന്നില്‍പ്പോലും കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനിക്ക് ഇടം ലഭിച്ചില്ല.
മാനവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയെ തല്‍സ്ഥാനത്തുനിന്ന് നീക്കി അവര്‍ക്ക് ടെക്‌സ്‌റ്റൈല്‍സ് വകുപ്പിന്റെ ചുമതല നല്‍കിയത് ഏറെ ചര്‍ച്ചാവിഷയമായിരുന്നു. മാനവശേഷി വകുപ്പ് സ്മൃതി ഇറാനിയെ ചുമതലപ്പെടുത്തിയപ്പോള്‍ മുതല്‍ എതിര്‍പ്പുകള്‍ പാര്‍ട്ടിക്കകത്തും തന്നെ ഉണ്ടായിരുന്നു. പല പ്രമുഖ നേതാക്കന്‍മാരടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു. വിവിധ സര്‍വകലാശാലകളില്‍ നടന്ന സമരങ്ങളുള്‍പ്പെടെ വകുപ്പിന് കീഴില്‍ വരുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇറാനിക്ക് പിഴവുപറ്റിയതു ചൂണ്ടിക്കാണിച്ചാണ് മാനവശേഷി വകുപ്പ് മന്ത്രി സ്ഥാനത്തു നിന്നും സ്മൃതിയെ മാറ്റിയത്.
https://www.facebook.com/Malayalivartha





















