സാമ്പത്തീക വളര്‍ച്ചയൊക്കെ പിന്നെ, ജനങ്ങളെ സന്തോഷിപ്പിക്കാന്‍ പുതിയ വകുപ്പുമായി മധ്യപ്രദേശ് സര്‍ക്കാര്‍

രാജ്യത്തെ വിവിധ സര്‍ക്കാരുകളിറക്കിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ജനപ്രിയമായേക്കാവുന്ന പുതിയ വകുപ്പിന് രൂപം കൊടുക്കുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍. ജനങ്ങളുടെ സന്തോഷം എത്രത്തോളമുണ്ടെന്ന് കണക്കാക്കുന്നതിനും, ജനങ്ങളുടെ ജീവിത ചുറ്റുപാടുകളുടെ വികസനത്തിനും മുന്‍തൂക്കം നല്‍കുന്ന വകുപ്പായിരിക്കും ആനന്ദ വകുപ്പെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു.ജനങ്ങളുടെ പ്രാഥമീക ആവശ്യങ്ങളായ ഭക്ഷണം,വസ്ത്രം പാര്‍പ്പിടം എന്നിവ ഒരുക്കുന്നതായിരിക്കും വകുപ്പിന്റെ ആദ്യ ചുമതല.
ജനങ്ങളുടെ സന്തോഷമായിരിക്കണം പുരോഗതി എന്ന ഭൂട്ടാന്‍ന്റെ സിദ്ധാന്തത്തിനെ കടമെടുത്തു കൊണ്ടാണ് പുതിയ വകുപ്പ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. സാമ്പത്തീക വളര്‍ച്ചയേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നത് ജനങ്ങളുടെ സന്തോഷമാണെന്നുള്ള ഇവരുടെ കാഴ്ചപ്പാടാണ് മധ്യപ്രദേശിലേക്കും സര്‍ക്കാര്‍ പകര്‍ത്തുന്നത്.
https://www.facebook.com/Malayalivartha





















