10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിരോധനം

പത്തുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഡല്‍ഹി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഉത്തരവ് എത്രയും പെട്ടെന്ന് നടപ്പിലാക്കാനും ഇത്തരം വാഹനങ്ങളുടെ പട്ടിക ഡല്‍ഹി ട്രാഫിക് പൊലീസിന് കൈമാറാനും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളും ഡല്‍ഹിയില്‍ അനുവദിക്കരുതെന്നും ട്രൈബ്യുണല്‍ നിര്‍ദേശിച്ചു.
ഡല്‍ഹിയിലെ അനിയന്ത്രിതമായ മലിനീകരണം ചൂണ്ടിക്കാട്ടിയാണ് പത്തുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ കഴിഞ്ഞ വര്‍ഷം ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. മുന്‍ ഉത്തരവ് റദ്ദാക്കാന്‍ ട്രൈബ്യൂണല്‍ തയാറായില്ല. നിലവില്‍ ഡല്‍ഹിയില്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനമുണ്ട്.
https://www.facebook.com/Malayalivartha
























