മാവോയിസ്‌റ് ആക്രമണത്തില്‍ എട്ടു 'കോബ്ര' കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു

മാവോയിസ്റ്റുകള്‍ നടത്തിയ ബോംബ് സ്‌ഫോടനത്തിലും വെടിവെപ്പിലും എട്ടു സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ബിഹാറിലെ ഗയയിലെ ചകര്‍ബന്ദ വനമേഖലയില്‍ പരിശോധന നടത്തി തിരിച്ചു വരുന്ന സമയത്താണ് മാവോയിസ്റ്റുകള്‍ സിആര്‍പിഎഫ് സംഘത്തെ ആക്രമിച്ചത്. രാത്രി നടത്തിയ ബോംബ് സ്‌ഫോടനത്തിലും,വെടിവെപ്പിലും സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സിലെ (സിആര്‍പിഎഫ്) എട്ട് 'കോബ്ര'കമാന്‍ഡോകളാണ് കൊല്ലപ്പെട്ടത്.
മാവോയിസ്റ്റുകള്‍ക്കെതിരായി രൂപീകരിച്ച 205 കോബ്ര ബറ്റാലിയനില്‍ പെട്ട സംഘമാണ് ആക്രമണത്തിനിരയായത്. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) സ്‌ഫോടനമാണു മാവോയിസ്റ്റുകള്‍ നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് നടന്ന വെടിവെപ്പില്‍ മൂന്നു മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. ആക്രമണ സ്ഥലത്തു നിന്നും സ്‌ഫോടക വസ്തുക്കളും.ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























