കലബുറഗി റാഗിങ് കേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥിനികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കര്‍ണാടക കലബുറഗിയിലെ നഴ്‌സിങ് കോളജില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ അശ്വതിയെ റാഗിങ്ങിനിരയാക്കിയ കേസില്‍ അറസ്റ്റിലായ രണ്ടു വിദ്യാര്‍ത്ഥിനികളുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.
കേസിലെ ഒന്നും രണ്ടും പ്രതികളായ ആതിര, ലക്ഷ്മി എന്നിവരാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി കലബുറഗി ബെഞ്ചില്‍ ജാമ്യാപേക്ഷ നല്‍കിയത്. വിദ്യാര്‍ത്ഥിനികള്‍ കലബുറഗി സെന്‍ട്രല്‍ ജയിലിലാണ്.
https://www.facebook.com/Malayalivartha






















