അതിര്‍ത്തിയില്‍ നൂറോളം ടാങ്കുകള്‍ വിന്യസിപ്പിച്ചു, ചൈനയില്‍ നിന്നും പ്രകോപനം ഉണ്ടായാല്‍ തിരിച്ചടി

അടുത്ത കാലങ്ങളിലായി ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന നടത്തുന്ന അധിനിവേശങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് സൈന്യത്തിന്റെ പുതിയ നടപടി. അതിര്‍ത്തികള്‍ കൈയേറി റഡാറുകളും,റ്റെലിപാഡുകളും നിര്‍മിച്ചുവെന്നു ചൈന അവകാശപ്പെട്ടിരുന്നു. ഈ പ്രദേശങ്ങളിലാണ് ഇന്ത്യന്‍ സൈന്യം നൂറോളം ടാങ്കുകള്‍ വിന്യസിച്ചിരിക്കുന്നത്.
ഇന്ത്യന്‍ സൈന്യത്തിലെ മൂന്ന് റെജിമെന്റുകളായ ടിപ്പു സുല്‍ത്താന്‍, മഹാറാണാ പ്രതാപ്, ഔറംഗസേബ് തുടങ്ങിയവയാണ് അതിര്‍ത്തിയില്‍ സൈന്യം വിന്യസിപ്പിച്ചിരിക്കുന്നത്. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ കിഴക്കന്‍ ലഡാക്കിലാണ് നൂറോളം ടാങ്കുകള്‍ വിന്യസിപ്പിച്ചത്.ചൈനയില്‍ നിന്നും പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കുമെന്നും സൈനീകവൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യയുടെ ആണവ വിതരണ രംഗത്തേക്കുള്ള കടന്നു വരവിനെ പിന്തുണക്കാതിരുന്നതിനാല്‍ ചൈനയുമായുള്ള ബന്ധത്തില്‍ അകല്‍ച്ച വന്നിരുന്നു. ചൈനയായിരുന്നു ഇന്ത്യയുടെ എന്‍എസ്ജി യിലേക്കുള്ള കടന്നു വരവിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത്.
https://www.facebook.com/Malayalivartha
























