ആര്‍.എസ്.എസിന്റെ അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

ഗാന്ധി വധം സംബന്ധിച്ച് ആര്‍.എസ്.എസിന്റെ അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. അപകീര്‍ത്തി കേസില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ രാഹുല്‍ കോടതിയിലെത്തി വിചാരണ നേരിടാന്‍ തയാറാകണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആര്‍.എസ്.എസ് സമര്‍പ്പിച്ച അപകീര്‍ത്തി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.
അപകീര്‍ത്തി കേസ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ സമര്‍പ്പിച്ച ഹര്‍ജി മുംബൈ ഹൈകോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് ഇതേ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സുപ്രീംകോടതിയെ സമീപിച്ചത്. രാഹുലിന്റെ വാദം കേള്‍ക്കുന്നതിനായി കേസ് ജൂലൈ 27ലേക്ക് മാറ്റി.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ 2014 മാര്‍ച്ച് ആറിന് മഹാരാഷ്ട്രയിലെ സോണാലിയില്‍ നടന്ന റാലിയിലാണ് രാഹുല്‍ പ്രസ്താവന നടത്തിയത്. 'രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വധത്തില്‍ ആര്‍.എസ്.എസിന് പങ്കുണ്ട്. ഇപ്പോള്‍ അവര്‍ ഗാന്ധിയെ കുറിച്ച് പറയുന്നു. ആര്‍.എസ്.എസ് ഗാന്ധിയെയും സര്‍ദാര്‍ വല്ലഭായി പട്ടേലിനെയും എതിര്‍ത്തിരുന്നു' എന്നാണ് രാഹുല്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha























