അമിത ഫീസ് ഈടാക്കുന്ന സ്‌കൂളുകള്‍ക്കെതിരെ ഹൈക്കോടതി

അമിത ഫീസ് ഈടാക്കുന്ന സ്‌കൂളുകള്‍ക്ക് രൂക്ഷ വിമര്‍ശവുമായി ഹൈദരാബാദ് ഹൈക്കോടതി. പ്രവേശന സമയത്ത് ഒറ്റത്തവണയായി ഏഴ് ലക്ഷം രൂപ ഫീസ് വാങ്ങുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദിലീപ് ബോസാലെ അധ്യക്ഷനായ ബെഞ്ചാണ് അമിത ഫീസ് ഈടാക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചിരിക്കുന്നത്.
സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലേറെ ഫീസ് ഈടാക്കുന്നതിന് നിയന്ത്രണം കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഒറ്റത്തവണ അടയ്‌ക്കേണ്ട ഫീസ് ആറായിരമായി നിജപ്പെടുത്തണമെന്നും കോടതി പറഞ്ഞു. രക്ഷിതാക്കള്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹൈദരാബാദിലെ 160 സ്‌കൂളുകള്‍ അന്‍പതിനായിരത്തിനും മൂന്ന് ലക്ഷത്തിനും ഇടയിലാണ് ഫീസ് ഈടാക്കുന്നതെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha
























