കൊടുംക്രൂരന്മാരുടെ പട്ടികയില്‍ മോദിയോടൊപ്പം കുട്ടികളുടെ സീരിയല്‍ കഥാപാത്രം ശക്തിമാനും, മോദിയുടെ ചിത്രം വരുന്നതില്‍ ഗൂഗിള്‍ സിഇഒയ്ക്കും ഇന്ത്യന്‍ മേധാവിക്കും കോടതി നോട്ടീസയച്ചു

ലോകത്തിലെ പത്തു കൊടുംക്രൂരന്മാരുടെ പട്ടികയില്‍ നരേന്ദ്രമോദിയുടെ ചിത്രം ഗൂഗിളില്‍ വന്നത് വിവാദമായതിനു പിറകെ ഹൈദരാബാദ് കോടതി ഗൂഗിള്‍ സിഇഒയ്ക്കും ഇന്ത്യന്‍ മേധാവിക്കും അലഹബാദ് കോടതി നോട്ടീസയച്ചു. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനും കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുമുണ്ട്.
ലോകത്തില്‍ ഏറ്റവും പ്രചാരമുള്ള ഇന്റര്‍നെറ്റ് സെര്‍ച് എഞ്ചിനായ ഗൂഗിളില്‍ ടോപ് ടെന്‍ ക്രിമിനല്‍സ് എന്നു ടൈപ് ചെയ്തു കഴിഞ്ഞാല്‍ കിട്ടുന്നതില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെ ചിത്രമുണ്ടെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകനായ സുശീല്‍ കുമാറാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. കേസ് പരിഗണിച്ച ഹൈദരാബാദ് കോടതിയാണ് നോട്ട്‌സ് പുറപ്പെടുവിച്ചത്. നേരത്തെ സംഭവത്തില്‍ മോദിയുടെ ചിത്രം വരുന്നതില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചതാണ്.
എന്നാല്‍ രസകരമായ വസ്തുത ഇതൊന്നുമല്ല ലോകത്തിലെ കൊടും ക്രൂരന്മാരുടെ പട്ടികയില്‍ മോദിയുടെ ചിത്രത്തിന് താഴെയായി പഴയ സീരിയല്‍ കഥാപാത്രം ശക്തിമാനും ഉണ്ടെന്നുള്ളതാണ്. ടോപ് ടെന്‍ ക്രിമിനല്‍സ് എന്നു ഗൂഗിള്‍ സെര്‍ച് ചെയ്തു കഴിഞ്ഞാല്‍ നിരവധി കുറ്റവാളികളുടെ ചിത്രങ്ങള്‍ക്കൊപ്പം കുട്ടികളുടെ ഹീറോ ശക്തിമാനെയും കാണാം.
https://www.facebook.com/Malayalivartha























