44,000 കോടിയുടെ കള്ളപ്പണം തിരിച്ചു പിടിച്ചതായി കേന്ദ്ര സര്‍ക്കാര്‍

ആഭ്യന്തര-വിദേശ കേന്ദ്രങ്ങളില്‍ നിന്നുമായി 43829 കോടിയുടെ കള്ളപ്പണം ഇക്കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലായി സര്‍ക്കാര്‍ കണ്ടെത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍. ചൊവ്വാഴ്ച പാര്‍ലമെന്റിനെ അറിയിച്ചതാണ് ഈ വിവരം.
ഇത് കണക്കില്‍പെടാത്ത പണം വെളിപ്പെടുത്താനുള്ള പദ്ധതി ( വണ്‍ടൈം കംപ്ലയന്‍സ് വിന്‍ഡോ) പ്രകാരം വെളിവാക്കിയ തുകയുടെ കണക്കാണ്. ഇക്കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളില്‍ ഇതിനായി 9457 കേസുകളിലായി 990 വിലയിരുത്തലുകളും സര്‍വ്വേകളും നടത്തിയിട്ടുള്ളതായാണ് പറഞ്ഞത്. രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയിലൂടെ ധനകാര്യ സഹമന്ത്രി സന്തോഷ്‌കുമാര്‍ ഗാംഗ്വര്‍ സഭയെ അറിയിച്ചതാണ് ഈ വിവരങ്ങള്‍.
https://www.facebook.com/Malayalivartha
























