ഭോപ്പാലിലെ ആത്മഹത്യകള്‍ക്കു പിന്നില്‍ പ്രേതങ്ങള്‍ : ഭുപേന്ദ്ര സിങ്
ഭോപ്പാലിലെ സെഹോര്‍ ജില്ലയിലെ ആത്മഹത്യകള്‍ക്കു പിന്നില്‍ പ്രേതങ്ങളെന്നു ആഭ്യന്തരമന്ത്രി ഭുപേന്ദ്ര സിങ്. ജില്ലയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യയുടെ കാരണമെന്തെന്നു നിയമസഭയില്‍ ചോദ്യം ഉയര്‍ന്നപ്പോഴായിരുന്നു മന്ത്രിയുടെ വിചിത്രമായ മറുപടി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നാനൂറോളം പേരാണ് ഇവിടെ ആത്മഹത്യ ചെയ്തത്. ഇതില്‍ ഭൂരിഭാഗം മരണവും പ്രേതങ്ങള്‍ മൂലമാണെന്നും മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് നേതാവായ ശൈലേന്ദ്ര പട്ടേലാണ് ആത്മഹത്യ കണക്കുകളെക്കുറിച്ചുള്ള വിവരം തേടിയത്. ആത്മഹത്യകള്‍ക്കു കാരണം പ്രേതങ്ങളും ദുര്‍മന്ത്രവാദവുമാണെന്നാണ് മന്ത്രി പറയുന്നത്. മന്ത്രിയുടെ മറുപടി കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. സംസ്ഥാന സര്‍ക്കാര്‍ ഇതിലൊക്കെ വിശ്വസിക്കുന്നുണ്ടോയെന്ന തന്റെ ചോദ്യത്തിനു അദ്ദേഹം മറുപടി നല്‍കിയില്ലെന്നും ശൈലേന്ദ്ര പട്ടേല്‍ പിന്നീട് പറഞ്ഞു.
https://www.facebook.com/Malayalivartha























