ദളിത് പ്രശ്‌നത്തില്‍ ഭരണപ്രതിപക്ഷാംഗങ്ങള്‍ പാര്‍ലമെന്റില്‍ ബഹളം നടത്തുന്നതിനിടെ രാഹുല്‍ ഗാന്ധിയുടെ ഉറക്കം

ഗുജറാത്തില്‍ നടക്കുന്ന ദളിത് പ്രക്ഷോഭത്തില്‍ ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്‌പോരു തുടരുന്നതിനിടെ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയുടെ ഉറക്കം. ഗുജറാത്തില്‍ ദളിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ചതിനെച്ചൊല്ലിയാണ് ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്‌പോരു നടന്നത്. ഇരു സഭകളും വാക്‌പോര് നടത്തുന്നതിനിടയിലാണ് രാഹുലിന്റെ മയക്കം പാര്‍ലമെന്റ് ക്യാമറയില്‍ പതിഞ്ഞത്.
ഗുജറാത്ത് വിഷയത്തില്‍ ആളിക്കത്തി നില്‍ക്കുന്ന കോണ്‍ഗ്രസിനെ തളര്‍ത്തുന്നതായിരുന്ന രാഹുലിന്റെ ഉറക്കം. കോണ്‍ഗ്രസ് പാര്‍ട്ടി ലോക്‌സഭ നേതാവി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും എംപിമാരും വിഷയത്തില്‍ രൂക്ഷ വിമര്‍ശനങ്ങളുമായി ബിജെപിയെ നേരിടുമ്പോഴും രാഹുല്‍ മയക്കത്തില്‍ തന്നെയായിരുന്നു.ഇതിനു മുന്‍പും നിയമസഭയിലും പാര്‍ലമെന്റിലും നേതാക്കള്‍ ഉറങ്ങിവീഴുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ രാഹുല്‍ ഗാന്ധി ഉറങ്ങുകയായിരുന്നില്ലെന്ന വാദവുമായികോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് രേണുക ചൗദരി രംഗത്തെത്തി. ഗുജറാത്തിലെ കലൂഷിതമായ അവസ്ഥയെ കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ രാഹുലെങ്ങനെ ഉറങ്ങുമെന്നും രേണുക കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























