മുസ്ലിം ലീഗ് ദേശീയ നിര്‍വാഹകസമിതി യോഗം ഇന്ന്

മുസ്ലിം ലീഗ് ദേശീയ നിര്‍വാഹകസമിതി യോഗം ഡല്‍ഹിയില്‍ ഇന്ന് ആരംഭിക്കും. കേന്ദ്രസര്‍ക്കാര്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നതിനെതിരെ സ്വീകരിക്കേണ്ട രാഷ്ട്രീയ നിയമ നടപടികള്‍ യോഗത്തില്‍ പ്രധാനചര്‍ച്ചയാകും. ഐഎസില്‍ ചേരാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്നുവെന്ന ആരോപണം നേരിടുന്ന മുംബൈയിലെ മതപണ്ഡിതന്‍ സാക്കിര്‍ നായ്ക്കിന് ലിഗിന്റെ സംസ്ഥാന പ്രവര്‍ത്തകസമിതിയോഗം പിന്തുണ പ്രഖ്യാപിച്ചിരുന്നു.
കേന്ദ്രസര്‍ക്കാര്‍ സാക്കിര്‍ നായ്ക്കിനെതിരെ നടപടിയെടുക്കരുതെന്ന് ദേശീയനിര്‍വാഹകസമിതിയോഗം ആവശ്യപ്പെട്ടേക്കും. മുസ്ലിം ലീഗ് ദേശീയപ്രസിഡന്റ് ഇ അഹമ്മദ്, ദേശീയ സെക്രട്ടറിമാരായ ഖാദര്‍ മൊയ്തീന്‍, പി. കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ പ്രധാനപ്പെട്ട നേതാക്കള്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha


























