ഹൈക്കോടതി വളപ്പിലെ സംഘര്‍ഷം: അഭിഭാഷകര്‍ ഇന്ന് കോടതി നടപടികള്‍ ബഹിഷ്‌കരിക്കും

ഹൈക്കോടതി വളപ്പില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം അഭിഭാഷക അസോസിയേഷന്റെ നേതൃത്വത്തില്‍ അഭിഭാഷകര്‍ ഇന്ന് ഹൈക്കോടതി നടപടികള്‍ ബഹിഷ്‌കരിക്കും. അതേ സമയം കോടതി നടപടികള്‍ ബഹിഷ്‌കരിച്ചുള്ള സമരവുമായി സഹകരിക്കില്ലെന്ന് എറണാകുളം ബാര്‍ അസോസിയേഷന്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ഹൈക്കോടതിക്കുള്ളിലും പുറത്തും മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം അന്വേഷിക്കാന്‍ ചീഫ് ജസ്റ്റിസ് സിറ്റി പൊലീസ് കമ്മിഷണറെ ചുമതലപ്പെടുത്തി. ഇതിനിടെ യുവതിയെ കടന്നു പിടിച്ച കേസില്‍ പൊലീസ് ചുമത്തിയ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ അഭിഭാഷകന്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ നല്‍കിയ ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha


























