ദുബായിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച മലയാളി മംഗളൂരു വിമാനത്താവത്തില്‍ പിടിയില്‍

ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച 6.5 കിലോ കഞ്ചാവുമായി കാസര്‍കോടുകാരനെ മാംഗളൂര്‍ വിമാനത്താവളത്തില്‍ നിന്നു അറസ്റ്റു ചെയ്തു. ദുബായിലേക്കുള്ള എയര്‍ഇന്ത്യ ഐഎക്‌സ് 813 വിമാനത്തില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി റിയാസിനെ ഇന്നലെയാണ് വിമാനത്തില്‍ നിന്നു അറസ്റ്റു ചെയ്തത്.
എയര്‍ ഇന്ത്യ വിമാനക്കമ്പനി അധികൃതര്‍ നടത്തിയ പരിശോധനയില്‍ സംശയാസ്പതമായി കണ്ടെത്തിയ പൊതികള്‍ തുറന്നു നോക്കിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ലഗേജിനുള്ളില്‍ പ്ലാസ്റ്റിക് കടലാസ്സില്‍ പൊതിഞ്ഞ നിലയില്‍ ആണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കാസര്‍കോട് ബേക്കല്‍ സ്വദേശി നല്‍കിയ കവരാണെന്നും ടൈഹില്‍ ഭക്ഷ്യ വസ്തുക്കളാണെന്നുമാണ് ഇയാള്‍ അറിയിച്ചത്.വിശദമായ പരിശോധനയില്‍ കണ്ടെത്തിയ കഞ്ചാവുമായി ഇയാളെ അധികൃതര്‍ മംഗളൂരു ബജ്പെ പൊലീസിന് കൈമാറി.
https://www.facebook.com/Malayalivartha


























